ജബൽപുർ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തിൽ കോവിഡിനെതിരെ ഉപയോഗിക്കുന്ന റെംഡെസിവിര്‍ ഇന്‍ഞ്ചക്ഷന്റെ വ്യാജന്‍ അന്തര്‍ സംസ്ഥന സംഘം മധ്യപ്രദേശില്‍ വ്യാപകമായി വിതരണം ചെയ്തിരുന്നുവെന്ന് കണ്ടത്തല്‍. ഏതാണ്ട് 1200 വ്യാജ റെംഡെസിവിര്‍ ഇന്‍ഞ്ചക്ഷനാണ് കഴിഞ്ഞ മാസം മധ്യപ്രദേശില്‍ വിതരണം ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.
കോവിഡ് രോഗികളെ ചികിത്സിക്കാനായി വലിയ രീതിയില്‍ ആവശ്യമായി വരുന്ന മരുന്നാണ് റെംഡെസിവിര്‍. ഗ്ലൂക്കോസും വെള്ളവും ഉപ്പും ഉപയോഗിച്ചാണ് റെംഡെസിവിര്‍ ഇന്‍ഞ്ചക്ഷന്‍ വ്യാജമായി നിര്‍മ്മിച്ചിരുന്നത്. വ്യാജമായി നിര്‍മ്മിച്ച ഇവ ഭീമമായ വിലക്കാണ് വില്‍പ്പന നടത്തിയിരുന്നത് എന്നാണ് കണ്ടെത്തല്‍.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം പകച്ച് നിൽക്കുമ്പോഴാണ് മനുഷിത്വരഹിതമായ ഇത്തരം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യമാണെന്നും ജീവന്‍ രക്ഷിക്കാനായി റെംഡിവിര്‍ ഇന്‍ഞ്ചക്ഷന്‍ ലഭ്യമാക്കണം എന്നുമെല്ലാം ആവശ്യപ്പെട്ട് നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ അവസരം മുതലാക്കിയാണ് വ്യാജമായി മരുന്നുണ്ടാക്കി വന്‍ വിലക്ക് വില്‍ക്കുന്ന സംഘങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് സൂറത്തില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട സംഘത്തെ ഗുജറാത്ത് പൊലീസ് പിടികൂടുകയും ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളില്‍ നിന്നാണ് മധ്യപ്രദേശില്‍ വ്യാജമായി നിര്‍മ്മിച്ച റെംഡെസിവിര്‍ വ്യാപകമായി വിതരണം ചെയ്തിരുന്നു എന്ന കാര്യം മനസിലാക്കിയത് എന്ന് ഇന്‍ഡോറിലെ വിജയ് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ താജിബ് കാജി പറഞ്ഞു.
'സുനില്‍ മിശ്ര എന്ന ആളുടെ സഹായത്തോടെയാണ് മധ്യപ്രദേശില്‍ അറസ്റ്റിലായ സംഘം 1200 വ്യാജ റെംഡിസിവിര്‍ ഇന്‍ഞ്ചക്ഷന്‍ സംസ്ഥാനത്ത് വിതരണം ചെയ്തത്. ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത സംഘത്തില്‍പെട്ട കുശാല്‍ വോറ 700 വ്യാജ ഇന്‍ഞ്ചക്ഷനുകള്‍ അടങ്ങിയ ചരക്ക് സുനില്‍ മിശ്രക്കായി ഇന്‍ഡോറില്‍ എത്തിച്ചു നല്‍കിയിരുന്നു. ഇതിന് പുറമേ മിശ്ര നേരിട്ട് സൂറത്തില്‍ പോയി 500 വ്യാജ ഇന്‍ഞ്ചക്ഷനുകള്‍ കൂടി സംസ്ഥാനത്ത് എത്തിച്ചു' പൊലീസ് വിശദീകരിച്ചു.
1200 വ്യാജ ഇന്‍ഞ്ചക്ഷനുകളില്‍ 200 എണ്ണം ഇന്‍ഡോറിന് തൊട്ടടുത്തുള്ള ദേവാസ് ജില്ലയിലേക്ക് കടത്തിയെന്നും. 500 എണ്ണം ജബല്‍പൂരിലെ സപ്ന ജെയില്‍ എന്നയാള്‍ക്കും കൈമാറിയെന്നും പൊലീസ് പറയുന്നു. ഗുജറാത്തില്‍ നിന്നും അറസ്റ്റിലായ സംഘത്തെ സഹായിച്ച അഞ്ച് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 35,000 രൂപ മുതല്‍ 40,000 രൂപ വരെയാണ് ഓരോ റെംഡിസിവിര്‍ ഇന്‍ഞ്ചക്ഷനും സംഘം ഈടാക്കിയിരുന്നത്. ഗുജറാത്തില്‍ നിര്‍മ്മിച്ച അതേ ബാച്ച് നമ്പറുള്ള ഏഴ് റെംഡിസിവിര്‍ ഇന്‍ഞ്ചക്ഷനും ഇന്‍ഡോറില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.