ഇസ്രയേലില്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കും: കേന്ദ്രമന്ത്രി വി മുരളീധരന്‍

ഇസ്രയേലില്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കും: കേന്ദ്രമന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഷെല്‍ ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഇന്ത്യ. സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. കുടുംബവുമായി സംസാരിച്ചെന്നും അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇന്നലെയുണ്ടായ ഹമാസിന്റെ ഷെല്‍ ആക്രമത്തിലാണ് ഇസ്രായേലില്‍ കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന ഇടുക്കി അടിമാലി സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.