നിസ്സാരം; കുത്തനെയുള്ള പാറക്കെട്ടുകള്‍ക്കിടയിലൂടെ മുത്തശ്ശിയുടെ സാഹസിക യാത്ര: വീഡിയോ

നിസ്സാരം; കുത്തനെയുള്ള പാറക്കെട്ടുകള്‍ക്കിടയിലൂടെ മുത്തശ്ശിയുടെ സാഹസിക യാത്ര: വീഡിയോ

പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ എന്നു പറയും ചിലരെ കണ്ടാല്‍. കാരണം അവര്‍ പ്രായത്തെ പോലും വെല്ലാറുണ്ട് മനക്കരുത്തുകൊണ്ട്. സാഹസികത ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരികളെ പോലും അതിശയിപ്പിച്ച ഒരു മുത്തശ്ശിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.  

കുത്തനെയുള്ള പാറക്കെട്ടുകളാല്‍ നിറഞ്ഞ ഹരിഹര്‍ കോട്ടയുടെ മുകളിലെത്തിയ മുത്തശ്ശിയാണ് വീഡിയോയില്‍. ആശ അംബഡെ എന്നാണ് ഈ മുത്തശ്ശിയുടെ പേര്. അറുപത്തിയെട്ടു വയസ്സു കഴിഞ്ഞു മുത്തശ്ശിയുടെ പ്രായം. ഹരിഹര്‍ കോട്ട കയറുന്ന മുത്തശ്ശിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയവരും നിരവധിയാണ്. നിരവധിപ്പേരാണ് മുത്തശ്ശിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്നതും.   

'ദൃഢനിശ്ചയം ഒന്നുകൊണ്ട് മാത്രമാണ് ആശ ഈ നേട്ടം സ്വന്തമാക്കിയത്. ആശയുടെ ഇച്ഛാശക്തിക്ക് പ്രരണാമം'. ഈ വാക്കുകളുടെ അകമ്പടിയോടെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുധാ രാമന്‍ ആണ് ആശ മുത്തശ്ശിയുടെ വീഡിയോ ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ നിരവധിപ്പേര്‍ ഈ വീഡിയോ ഏറ്റെടുക്കുകയായിരുന്നു.  

മഹാരാഷ്ട്രയിലാണ് ഹരിഹര്‍ കോട്ട. കുത്തനെയുള്ള പാറക്കെട്ടിലൂടെ കയറിവേണം അങ്ങോട്ടേയ്‌ക്കെത്താന്‍. നാസിക്കില്‍ നിന്നും ഏകദേശം നാല്‍പ്പത് കിലോമീറ്റര്‍ അകലമുണ്ട് ഹരിഹര്‍ കോട്ടയിലേക്ക്. ട്രെക്കിങ്ങില്‍ താല്‍പര്യമുള്ള വിദേശികള്‍ പോലും ഹരിഹര്‍ കോട്ടയിലെത്താറുണ്ട്. എന്നാല്‍ കൂടുതലായും ഇങ്ങോട്ടേയ്ക്ക് എത്തുന്നത് ചെറുപ്പക്കാരാണ്. അടുത്തകാലത്തൊന്നും തന്നെ 65 വയസ്സു കഴിഞ്ഞവരാരും തന്നെ ഇവിടെ എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ആശ മുത്തശ്ശി വൈറലായിരിക്കുകയാണ് സൈബര്‍ ഇടങ്ങളില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.