കോവിഡിന്റെ ഇന്ത്യന്‍ വകഭേദം വാക്‌സിനേയും മറികടക്കും; ആഗോള ഉത്കണ്ഠയെന്ന് ലോകാരോഗ്യ സംഘടന

കോവിഡിന്റെ ഇന്ത്യന്‍ വകഭേദം വാക്‌സിനേയും മറികടക്കും;  ആഗോള ഉത്കണ്ഠയെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617 വകഭേദം ആഗോള ഉത്കണ്ഠ ഉളവാക്കുന്നുവെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.).

ഇന്ത്യന്‍ വകഭേദത്തിന്റെ വര്‍ധിച്ച രോഗ വ്യാപനത്തെക്കുറിച്ച് ഗവേഷകര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍ ആഗോള തലത്തില്‍ ആശങ്കപ്പെടേണ്ട വകഭേദമായി ബി.1.617-നെ തരം തിരിച്ചതായി സംഘടനയിലെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കേര്‍ഖോവ് പറഞ്ഞു.

സാധാരണ വൈറസുകളെക്കാള്‍ അപകടകരവും വാക്‌സിന്‍ സുരക്ഷയെ മറികടക്കാനിടയുള്ളതുമാണെന്നു സൂചിപ്പിക്കുന്നതാണ് ആശങ്കയുടെ വകഭേദം എന്ന തരംതിരിവ്. ഇന്ത്യയില്‍ പടരുന്ന വകഭേദത്തെക്കുറിച്ച് ഇത്തരമൊരു മുന്നറിയിപ്പ് ഡബ്ല്യു.എച്ച്.ഒ. മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനും നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഇതിലേക്കു വിരല്‍ചൂണ്ടുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.

ഡബ്ല്യു.എച്ച്.ഒ ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞ മാസം ഒക്ടോബറിലാണ് ബി1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. ഇരുപതോളം രാജ്യങ്ങളില്‍ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ബി.1.617-ന്റെ മൂന്ന് വകഭേദങ്ങളും ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തി. ബി.1.617.1, ബി.1.617.2, ബി.1.617.3 എന്നിവയാണവ. ഏറ്റവും രോഗ വ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ 50 ശതമാനം പേരെയും ബാധിച്ചത് ഇന്ത്യന്‍ വകഭേദമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.