ദുബായ്: രാജ്യം ഈദ് അവധി ദിനങ്ങളിലേക്ക് കടന്നതോടെ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടോയെന്നറിയാനുളള പരിശോധനകളും കർശനമാക്കി വിവിധ എമിറേറ്റുകളിലെ പോലീസ്. ശക്തമായ കോവിഡ് നിയന്ത്രണങ്ങളാണ് ഇത്തവണയും ഈദിന് യുഎഇയില്‍ ഏർപ്പെടുത്തിയിട്ടുളളത്. നിയമം പാലിക്കുന്നുണ്ടോയെന്നറിയാന്‍ ശക്തമായ പോലീസ് പട്രോളിംഗും വിവിധ എമിറേറ്റുകളിലുണ്ട്.
ദുബായ്
അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒത്തുചേരുന്നതിനുളള അനുമതിയില്ല, ഇത്തരത്തില്‍ പെരുന്നാള്‍ ആഘോഷമോ മറ്റ് ചടങ്ങുകളോ സംഘടിപ്പിച്ചാല്‍ അര ലക്ഷം ദിർഹമാണ് പിഴ. സംഘാടകർക്കും പരിപാടിയില്‍ പങ്കെടുക്കുന്ന ഓരോരുത്തർക്കും പിഴ കിട്ടും. പങ്കെടുക്കുന്നവർക്ക് 15,000 ദിർഹമാണ് പിഴ. അഞ്ചോ അതില്‍ കൂടുതലോ ആളുകളോ പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുകയാണെങ്കില്‍ മാസ്ക് ഉള്‍പ്പടെയുളള കോവിഡ് മുന്‍കരുതലുകളെല്ലാം പാലിക്കണം. ഇത്തവണയും കുടുംബ-സൃഹൃത്ത് സന്ദർശനങ്ങള്‍ക്ക് അനുമതിയില്ല.
അബുദാബി
അബുദാബിയിലും കൂട്ടുചേരുന്നതിന് നിയന്ത്രണമുണ്ട്. കുടുംബത്തിനകത്തുനിന്നായാലും 10 പേരിലധികമുണ്ടാകുന്ന ഒത്തുചേരലുകളാണ് വിലക്കിയിട്ടുളളത്. കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ച് 10 പേരില്‍ താഴെ ഒത്തുചേരുന്നതിന് വിലക്കില്ല. നിയന്ത്രണം ലംഘിച്ചാല്‍ സംഘടിപ്പിച്ചയാള്‍ക്ക് 10,000 ദിർഹവും മറ്റുളളവർക്ക് 5000 ദിർഹവുമാണ് പിഴ.
ആശംസകള്‍ ഓണ്‍ലൈന്‍-സമൂഹമാധ്യമങ്ങളിലൂടെ മാത്രമാകാണമെന്നാണ് യുഎഇ നിർദ്ദേശം നല്‍കിയിട്ടുളളത്. സമ്മാനങ്ങള്‍ പരസ്പരം കൈമാറുന്ന രീതിയും ഇത്തവണ പാടില്ല.
ഭക്ഷണവിഭവങ്ങളും കൈമാറരുത്. ചെറിയ കുട്ടികള്‍ക്ക് നല‍്കുന്ന ഈദ് സമ്മാനമായ ഈദിയ്യ ഓണ്‍ലൈനായി നല്‍കാനാണ് നിർദ്ദേശം. ഈദ് പ്രാർത്ഥന പള്ളികളില്‍ വച്ച് നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും അത് 15 മിനുട്ടിലധികം നീളരുതെന്ന് നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പാർക്കിംഗ്
ദുബായ്
മള്‍ട്ടിലെവല്‍ പാർക്കിംഗ് ഒഴികെയുളള ഇടങ്ങളില്‍ റമദാന്‍ 29 ആയ മെയ് 11 മുതല്‍ ശവ്വാല്‍ മൂന്ന് ശനിവരെ പാർക്കിംഗ് സൗജന്യമാണ്.
അബുദാബി
റമദാന്‍ 29 ആയ മെയ് 11 മുതല്‍ ശവ്വാല്‍ മൂന്ന് ശനിവരെ ദാർബ് ടോള്‍ സൗജന്യമാണ്. പാർക്കിംഗും ഈ ദിവസങ്ങളില്‍ സൗജന്യം. മുസഫ ഇന്‍ഡസ്ട്രയില്‍ ഭാഗത്തെ പാർക്കിംഗ് എം18 നും അവധി ദിനങ്ങളില്‍ സൗജന്യമായിരിക്കും.
അജ്മാന്‍
റമദാന്‍ 29 ആയ മെയ് 11 മുതല്‍ ശവ്വാല്‍ മൂന്ന് ശനിവരെ പാർക്കിംഗ് സൗജന്യമാണ്.
ഷാർജ
ഷാർജയില്‍ നാളെ (വ്യാഴാഴ്ച ശവ്വാല്‍ 1) മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് പാർക്കിംഗ് സൗജന്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.