എഡിജിപിയുടെ പേരിൽ വ്യാജ എഫ്ബി അക്കൗണ്ട്; പണം ചോദിച്ച് സുഹൃത്തുക്കള്‍ക്ക് സന്ദേശം

എഡിജിപിയുടെ പേരിൽ വ്യാജ എഫ്ബി അക്കൗണ്ട്; പണം ചോദിച്ച് സുഹൃത്തുക്കള്‍ക്ക് സന്ദേശം

തിരുവനന്തപുരം∙ എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം. എഡിജിപിയുടെ യഥാർഥ ഫെയ്സ്ബുക് അക്കൗണ്ടിലെ അതേ പ്രൊഫൈൽ ചിത്രം ഉൾപ്പെടെയുള്ളതാണ് വ്യാജ അക്കൗണ്ട്. പണം ചോദിച്ച് എഡിജിപിയുടെ സുഹൃത്തുക്കള്‍ക്ക് സന്ദേശമെത്തി.

ഫെയ്സ്ബുക്കിലൂടെ സുഹൃത്തിനോട് ആദ്യം സുഖവിവരങ്ങള്‍ അന്വേഷിക്കുകയും പിന്നീട് ഗൂഗിൾ പേ വഴി അത്യാവശ്യമായി പണം അയയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് സുഹൃത്തിനു മനസിലാകുന്നത്.കൊച്ചി സ്വദേശിയായ സുഹൃത്തിനാണ് 10,000 രൂപ ചോദിച്ച് സന്ദേശമെത്തിയത്.

സംഭവത്തിൽ എഫ്ഐആർ റജിസ്റ്റര്‍ ചെയ്തതായി എഡിജിപി പറഞ്ഞു. നേരത്തെ സിഐ അനന്തലാലിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെയും സമാന തട്ടിപ്പിന് ശ്രമം നടന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.