പത്തനംതിട്ട കാനറ ബാങ്ക് ശാഖയില്‍ 8.13 കോടിയുടെ തട്ടിപ്പ്: ജീവനക്കാരൻ ഒളിവിൽ

പത്തനംതിട്ട കാനറ ബാങ്ക് ശാഖയില്‍ 8.13 കോടിയുടെ തട്ടിപ്പ്: ജീവനക്കാരൻ ഒളിവിൽ

പത്തനംതിട്ട ∙ കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചില്‍ വന്‍ തട്ടിപ്പ് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി വിജിഷ് വർഗീസ് വിവിധ ഇടപാടുകളിലൂടെ സ്ഥിര നിക്ഷേപകരുടെ പണവുമായി മുങ്ങിയെന്നാണ് അധികൃതരുടെ വിശദീകരണം.

വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടർന്നു ബാങ്ക് നടത്തിയ ഓഡിറ്റിലാണ് കോടികൾ നഷ്ടമായതായി കണ്ടെത്തിയത്. ഉയർന്ന ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകൾ ഇതിനായി ദുരുപയോഗം ചെയ്തു. പണം പിൻവലിക്കാത്ത ദീർഘകാല നിക്ഷേപ അക്കൗണ്ടുകളിൽ നിന്നാണ് വിജീഷ് വർഗീസ് പണം തട്ടിയെടുത്തത്.

സംഭവത്തിൽ മാനേജർ അടക്കം അഞ്ചു ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു. വിജീഷിനു വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.