സെന്‍ട്രല്‍ വിസ്ത നിര്‍ത്തൂ; സൗജന്യ വാക്‌സീന്‍ നല്‍കൂ: മോഡിക്ക് നേതാക്കളുടെ കത്ത്

സെന്‍ട്രല്‍ വിസ്ത നിര്‍ത്തൂ; സൗജന്യ വാക്‌സീന്‍ നല്‍കൂ: മോഡിക്ക് നേതാക്കളുടെ കത്ത്

ന്യൂഡൽഹി ∙ രാജ്യത്തു കോവി‍ഡ് വാക്സീൻ സൗജന്യമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടെ നിർമിക്കുന്ന സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 12 പ്രതിപക്ഷ കക്ഷി നേതാക്കളുടെ കത്ത്.

രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസിലെ നേതാക്കൾ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നാരോപിച്ചു സോണിയ ഗാന്ധിക്കു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ കത്തയച്ചതിനു പിന്നാലെയാണു പ്രതിപക്ഷം ഒറ്റക്കെട്ടായി കേന്ദ്രത്തിനെതിരെ രംഗത്തുവന്നത്.

വിദേശത്തു നിന്നുൾപ്പെടെ വാക്സീൻ സംഭരിക്കുക, രാജ്യത്ത് വാക്സീൻ ഉൽപാദനം വേഗത്തിലാക്കുക, ബജറ്റിൽ വകയിരുത്തിയ 35,000 കോടി രൂപ വാക്സീൻ ഉൽപാദനം, സംഭരണം എന്നിവയ്ക്കായി വിനിയോഗിക്കുക, പിഎം കെയേഴ്സ് ഫണ്ടിലെ തുക ഉപയോഗിച്ച് വാക്സീൻ, ഓക്സിജൻ, മരുന്ന് എന്നിവ സംഭരിക്കുക,  തൊഴിൽരഹിതർക്കു പ്രതിമാസം ചുരുങ്ങിയത് 6000 രൂപ ലഭ്യമാക്കുക, ആവശ്യക്കാർക്കു സൗജന്യ ഭക്ഷ്യധാന്യം നൽകുക, വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കുക, സമരം ചെയ്യുന്ന കർഷകർക്കു വീടുകളിലേക്കു മടങ്ങാൻ സാഹചര്യമൊരുക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി കേന്ദ്രത്തിനെതിരെ കത്ത് അയച്ചത്.

പ്രതിപക്ഷം മുൻപ് നൽകിയ നിർദേശങ്ങൾ അവഗണിച്ചതു കോവിഡ് വ്യാപനം രൂക്ഷമാക്കിയതായി സോണിയ ഗാന്ധി (കോൺഗ്രസ്), മമത ബാനർജി (തൃണമൂൽ), സീതാറാം യച്ചൂരി (സിപിഎം), ശരദ് പവാർ (എൻസിപി), എച്ച്.ഡി. ദേവെഗൗഡ (ജെഡിഎസ്), ഉദ്ധവ് താക്കറെ (ശിവസേന), എം.കെ. സ്റ്റാലിൻ (ഡിഎംകെ), ഡി. രാജ (സിപിഐ), ഹേമന്ത് സോറൻ (ജെഎംഎം), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), അഖിലേഷ് യാദവ് (എസ്പി), തേജസ്വി യാദവ് (ആർജെഡി) എന്നിവർ കത്തിൽ വിമർശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.