ലോദ്:  അറബ് വംശജരും ജൂതന്മാരും തമ്മില്‍ ആഭ്യന്തര യുദ്ധം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രസിഡന്റ് റൂവെന്‍ റിവ്ലിന്‍.  ഹമാസിന്റെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്നു വ്യോമാക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റ് റൂവെന്‍ റിവ്ലിന്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 
ഇരു വിഭാഗങ്ങളും ഇടകലര്‍ന്നു ജീവിക്കുന്ന സ്ഥലങ്ങളില്‍ പൊലീസിന് പുറമേ പട്ടാളത്തെയും വിന്യസിച്ചിട്ടുണ്ട്. മത, രാഷ്ട്രീയ നേതാക്കള്‍ സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇരുവിഭാഗത്തെയും ആളുകളെ പരസ്പരം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇസ്രയേലി ടിവി പ്രക്ഷേപണം ചെയ്തിരുന്നു.
അതേസമയം, അറബ് നേതൃത്വം ഇത്തരം പ്രശ്‌നങ്ങളോടു പുലര്‍ത്തുന്ന നിശബ്ദത അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഗാസയില്‍നിന്നുള്ള ആക്രമണത്തെ ശക്തമായി എതിര്‍ക്കുമെന്നും സുരക്ഷ പുനഃസ്ഥാപിക്കാന്‍ കടുത്ത നടപടികള്‍ എടുക്കുമെന്നും ഇന്നലെ റിവ്ലിന്‍ വ്യക്തമാക്കിയിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.