തിരുവനന്തപുരം; സുപ്രധാന ഡ്യൂട്ടികളില്‍ നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവായി. ഡ്യൂട്ടിയില്‍ വീഴ്ചവരുത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് കർശന നിർദ്ദേശം. എഡിജിപി മനോജ് എബ്രഹാം ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
രാജ്ഭവന്‍, സെക്രട്ടേറിയറ്റ്, ഹൈക്കോടതി തുടങ്ങി അതിസുരക്ഷവേണ്ട മേഖലയില്‍ നിയോഗിച്ചിട്ടുള്ള പോലീസുകാര്‍ നടപ്പാതകളിലും ഇരുചക്ര വാഹനങ്ങളിലുമൊക്കെ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്നാണ് ഉത്തരവില്‍ പറയുന്നത്. അനാവശ്യ മൊബൈൽ ഫോൺ ഉപയോഗം തടയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.