കോട്ടയം :ധാരാളം മലയാളികൾ ജോലി ചെയ്യുന്ന ഇസ്രായേയിലെ പല സ്ഥലങ്ങളിലും ഹമാസും ഇസ്രായേൽ സൈന്യവുമായുള്ള ഏറ്റുമുട്ടൽ ശക്തമാകുന്ന സാഹചര്യത്തിൽ മലയാളികളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ കേന്ദ്ര സംസഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്തലേറ്റ് ആവശ്യപ്പെട്ടു.
രാത്രിയും പകലും യുദ്ധഭീതിയുടെ നിഴലിൽ കഴിയുന്ന ഇവർക്ക് ഇന്ത്യൻ എംബസ്സി ആവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കണം. അപ്പാർട്മെന്റുകളിൽ കഴിയുന്ന ജോലി രഹിതർക്ക് ഭക്ഷണത്തിനും മരുന്നിനുമുള്ള സൗകര്യമുണ്ടാക്കണമെന്നും പ്രവാസി അപ്പസ്തലേറ്റ് ആവശ്യമുന്നയിച്ചു. കേരളാ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക, ആശുപത്രികളിലും അപ്പാർട്മെന്റുകളിലും കഴിയുന്നവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നും, ഈ പ്രത്യേക സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്കായി കേന്ദ്രസർക്കാർ ഇടപെട്ട് പ്രത്യേക വിമാന സർവീസുകൾ നടത്തണമെന്നും ഫാ റ്റെജി സർക്കാരുകളോട് അഭ്യർത്ഥിച്ചു.
ഇസ്രായേലിൽ വസിക്കുന്ന പ്രവാസികളെ സഹായിക്കാനും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും വർഗീസ് ടി.ടി , ലിൻസി മാത്യു, സോളിമ്മ തോമസ്, ജോജി പാണംപറമ്പിൽ, ഷൈനി ബാബു എന്നിവരടങ്ങാണുന്ന സംഘത്തെ പ്രവാസി അപ്പസ്തലേറ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ പ്രവാസി അപ്പസ്തലേറ്റ് ഗൾഫ് കോർഡിനേഷൻ കമ്മിറ്റി പ്രത്യേക പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്നും ഡയറക്ടർ അറിയിച്ചു. കഴിഞ്ഞ ദിവസം ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ നിര്യാണത്തിൽ പ്രവാസി അപ്പസ്റ്റലേറ്റ് അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.