പിപിഇ കിറ്റിന് 273, എന്‍95 മാസ്‌കിന് 22 രൂപ: കോവിഡ് ഉപകരണങ്ങളുടെ വിലയില്‍ സര്‍ക്കാര്‍ ഇടപെടല്‍

പിപിഇ കിറ്റിന് 273, എന്‍95 മാസ്‌കിന് 22 രൂപ: കോവിഡ് ഉപകരണങ്ങളുടെ വിലയില്‍ സര്‍ക്കാര്‍ ഇടപെടല്‍

തിരുവനന്തപുരം: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ പരമാവധി വില തീരുമാനിച്ചു. കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരമാണ് സര്‍ക്കാര്‍ ഇടപെടല്‍. ആശുപത്രികളിലും കച്ചവടക്കാര്‍ക്കും വില്‍ക്കാവുന്നതിന്റെ പരമാവധി വിലയാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരമാവധി വിലകള്‍ പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച വില ഇങ്ങനെ:

പിപിഇ കിറ്റ്- 273 രൂപ
എന്‍ 95 മാസ്‌ക്- 22 രൂപ
ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്- 3.90 പൈസ
ഫേസ് ഷീല്‍ഡ്- 21 രൂപ
ഡിസ്പോസിബിള്‍ ഏപ്രണ്‍- 12 രൂപ
സര്‍ജിക്കല്‍ ഗൗണ്‍- 65 രൂപ
പരിശോധനാ ഗ്ലൗസ്- 5.75 പൈസ
ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലി 192 രൂപ, 200 മില്ലി 98 രൂപ, 100 മില്ലി 55 രൂപ
സ്റ്റെറൈയില്‍ ഗ്ലൗസ് ജോഡി 15 രൂപ
എന്‍ആര്‍ബി മാസ്‌ക് 80 രൂപ
ഓക്സിജന്‍ മാസ്‌ക് 54 രൂപ
ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്റര്‍ 1520 രൂപ
ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സിമീറ്റര്‍ 1500 രൂപ.

ഓക്സിജന്‍ കാര്യത്തില്‍ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. പുറത്തു നിന്നുള്ള ഓക്സിജന്റെ വരവ് അടുത്ത ദിവസങ്ങളില്‍ കുടും. കേന്ദ്രം അനുവദിച്ച ഓക്സിജന്‍ എക്സ്പ്രസ് വഴി 150 മെട്രിക് ടണ്ണും മറ്റ് മൂന്ന് സ്ഥലങ്ങളില്‍ നിന്ന് വേറെയും ലഭ്യമാവുന്നതോടെ പ്രശ്നം വരില്ല. കപ്പല്‍ മാര്‍ഗം ഇറക്കുന്നുമുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോക്ഡൗണ്‍ കാലം വീട്ടില്‍ തനിച്ചിരിക്കുന്നതിനാല്‍ പുസ്തകങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടാകാം. അതിനായി പുസ്തകങ്ങള്‍ കൊറിയര്‍ വഴി നല്‍കാവുന്നതാണ്. വൃദ്ധ സദനം, ആദിവാസി കോളനികള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അംബുലന്‍സ് ഡ്രൈവര്‍മാരില്‍ വാക്സിന്‍ എടുക്കാത്തവര്‍ക്കും അടിയന്തരമായി വാക്സിനേഷന്‍ ലഭ്യമാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.