ഭാരതത്തിന് വേണ്ടി 'പ്രേ ഫോർ ഇന്ത്യ ' സംഘടിപ്പിച്ചുകൊണ്ടു ശാലോം വേൾഡ് പ്രയർ ചാനൽ

ഭാരതത്തിന് വേണ്ടി 'പ്രേ ഫോർ ഇന്ത്യ ' സംഘടിപ്പിച്ചുകൊണ്ടു ശാലോം വേൾഡ് പ്രയർ ചാനൽ

കോവിടിന്റെ പിടിയിൽ അമർന്നിരിക്കുന്ന ഭാരതത്തിന് വേണ്ടി ഏഴ് ദിവസത്തെ അഖണ്ഡ ദിവ്യകാരുണ്യാരാധന 'പ്രേ ഫോർ ഇന്ത്യ' എന്ന പേരിൽ നടത്തപ്പെടുന്നു. വിവിധ രാജ്യങ്ങളിലെ മിനിസ്ട്രികളെ ഏകോപിപ്പിച്ച് ‘ശാലോം വേൾഡ് പ്രയർ ചാനൽ’ ആണ് ഈ ആരാധനാ യജ്‌ഞം സംഘടിപ്പിക്കുന്നത്. 12 രാജ്യങ്ങളിൽനിന്നുള്ള ബിഷപ്പുമാരും ധ്യാനഗുരുക്കന്മാരും നിരവധി വൈദികരും ആരാധനയുടെ പല സമയങ്ങളിൽ നേതൃത്വം വഹിക്കും. ഭാരത കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും ആരാധനയ്ക്ക് നേതൃത്വം കൊടുക്കുമെന്ന് ശാലോം വേൾഡ് റിപ്പോർട്ട് ചെയ്തു.
മേയ് 16 ഇന്ത്യൻ സമയം രാവിലെ 9.30മുതൽ, 23 രാവിലെ 9.30വരെ തുടർച്ചയായി നടക്കുന്ന ദിവ്യകാരുണ്യ ആരാധന 'ശാലോം വേൾഡ് പ്രയർ’ ചാനലിൽ കൂടി ലോകമെങ്ങുമുള്ള വിശ്വാസീസമൂഹത്തിന് തത്‌സമയം ലഭ്യമാക്കും. ലോകം മുഴുവനും തിരുസഭയ്ക്കും വേണ്ടി രാപകൽ ഇടതടവില്ലാതെ പ്രാർത്ഥിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചാനൽ ആരംഭിച്ചത്.  24 മണിക്കൂറും പ്രാർത്ഥനകൾക്കായി ചാനൽ ലഭ്യമാക്കുക എന്ന ഉദേശമായിരുന്നു കഴിഞ്ഞ വർഷം ലോക്ക് ഡൌൺ കലത്ത് ചാനൽ ആരംഭിച്ചപ്പോൾ ഉണ്ടായിരുന്നത്.


രോഗികൾ, ആരോഗ്യപ്രവർത്തകർ, സർക്കാർ അധികാരികൾ എന്നിവർക്കായും പ്രത്യേകം പ്രാർത്ഥനകളുണ്ടാവും. മഹാമാരിയിൽനിന്നുള്ള സംരക്ഷണം, രോഗസൗഖ്യം എന്നിവ പ്രത്യേക നിയോഗങ്ങളായിരിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായിരിക്കും പ്രാർത്ഥനാശുശ്രൂഷകൾ.
ജീസസ് യൂത്ത് ഇന്റൻനാഷണൽ, അനോയിന്റിംഗ് ഫയർ കാത്തലിക് യൂത്ത് മിനിസ്ട്രി (യു.എസ്.എ), കമ്മ്യൂണിറ്റി ഓഫ് ദ റിസൻ ലോർഡ് (ശ്രീലങ്ക), ഇമ്മാനുവൽ കമ്മ്യൂണിറ്റി (ഓസ്‌ട്രേലിയ), കാത്തലിക് ക്രിസ്റ്റ്യൻ ഔട്ട്‌റീച്ച് (കാനഡ), ബിഗ് ഹാർട്ട്‌ ഹാർവെസ്റ്റ് (യു.എസ്.എ), ഉർസുലൈൻ സിസ്റ്റേഴ്‌സ് (അയർലൻഡ്), പോർട്‌ലിഷ് ചർച്ച് (അയർലൻഡ്), ഡൽഹി ക്രുസേഡേഴ്‌സ്, ജീവൻ ജ്യോതി ആശ്രം എന്നിങ്ങനെ നിരവധി മിനിസ്ട്രികൾ വിവിധ സമയങ്ങളിൽ ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകും. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം നിയന്ത്രണാതീതമായിരിക്കുന്ന സാഹചര്യത്തിൽ ഭാരതസഭയോടൊപ്പം വിദേശ രാജ്യങ്ങളിലെ സഭയും ‘പ്രേ ഫോർ ഇന്ത്യ’യോടൊപ്പം ചേരും.

ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്‌സ് തുടങ്ങിയവയ്‌ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും പ്രാർത്ഥന ലഭ്യമാണ്. കൂടാതെ, ശാലോം വേൾഡ് പ്രയറിന്റെ വെബ് സൈറ്റ് (www.swprayer.org), യൂ ടൂബ് (youtube.com/swprayerlive) ഫേസ്ബുക്ക് പേജ് (facebook.com/swprayer),എന്നിവയിലൂടെയും തത്സമയം കാണാൻ സൗകര്യമുണ്ടാകും. നമ്മുടെ വീടുകളിലെ ടി വി യിലും മൊബൈൽ ആപ്പുകളിലും വേൾഡ് പ്രയർ എങ്ങിനെ ലഭ്യമാക്കാം എന്നറിയാൻ https://www.shalomworld.org/watchon എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.