സൗമ്യയുടെ മരണത്തില്‍ അനുശോചിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സൗമ്യയുടെ മരണത്തില്‍ അനുശോചിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ഹമാസ് തീവ്രവാദികളുടെ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യയുടെ ദാരുണ മരണത്തില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും കെ.സി.ബി.സി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഭരണാധികാരികള്‍ നടത്തുന്ന യുദ്ധസമാനമായ സംഘര്‍ഷങ്ങളില്‍ നിരപരാധികളും നിസഹായരുമായ മനുഷ്യരുടെ ജീവനാണു നഷ്ടപ്പെടുന്നതെന്നും സൗമ്യയുടെ മരണം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും സഹിക്കേണ്ടിവരുന്ന യാതനകള്‍ ആര്‍ക്കു ഗ്രഹിക്കാന്‍ കഴിയും? യുദ്ധം ഏതു കക്ഷികള്‍ തമ്മിലായാലും മനുഷ്യന്‍ ചെയ്യുന്ന തിന്മയാണ്. യുദ്ധംകൊണ്ട് ആരും ഒന്നും നേടുന്നില്ല. അവശേഷിക്കുന്നത് നഷ്ടങ്ങള്‍ മാത്രം. സൗമ്യയുടെ മരണവും ഈ വസ്തുത തെളിയിക്കുന്നു. ദൈവം സൗമ്യയ്ക്കു നിത്യശാന്തിയും കുടുംബാംഗങ്ങള്‍ക്കു തുടര്‍ന്നുള്ള ജീവിതത്തില്‍ സംരക്ഷണവും നല്‍കുമാറാകട്ടെയെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവനയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.