ഇസ്രായേലിലേക്കുളള വിമാനങ്ങള്‍ യുഎഇ റദ്ദാക്കി

ഇസ്രായേലിലേക്കുളള വിമാനങ്ങള്‍ യുഎഇ റദ്ദാക്കി

ദുബായ്: ഇസ്രായേലിലേക്കുളള വിമാന സർവ്വീസുകള്‍ യുഎഇ റദ്ദാക്കി. ഇന്ന് അബുദാബിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകേണ്ടുന്ന വിമാനമാണ് റദ്ദാക്കിയത്. സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനമുണ്ടായത്. സ്ഥിതി ഗതികള്‍ വിലയിരുത്തുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു.

ദുബായില്‍ നിന്നുളള വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്ളെ ദുബായും അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ചത്തേക്ക് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പക്ഷെ സ്ഥിതിഗതികള്‍ വിലയിരുത്തിയാകും തീരുമാനം. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നേരത്തെ തന്നെ ഇസ്രായേലിലേക്കുളള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.