രാജ്യത്ത് 3,11,170 കോവിഡ് ബാധിതര്‍; 4,077 മരണം

രാജ്യത്ത് 3,11,170 കോവിഡ് ബാധിതര്‍; 4,077 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,11,170 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിയാറ് ലക്ഷം പിന്നിട്ടു.

ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുകയാണ്.നിലവില്‍ 36,18,458 പേരാണ് ചികിത്സയിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4077 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 2.70 ലക്ഷം പിന്നിട്ടു.

പ്രതിദിന രോഗികളുടെ എണ്ണത്തെക്കാള്‍ രോഗമുക്തി നേടിയവരുടെ എണ്ണമാണ് കൂടുതല്‍. ഇന്നലെ 3,62,437 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,07,95,335 ആയി ഉയര്‍ന്നു. വാക്‌സിനേഷനും അതിവേഗം പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്തെ പതിനെട്ട് കോടിയിലധികം പേരാണ് രോഗമുക്തി നേടിയത്.
അതേസമയം രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച 21.9 ശതമാനമായിരുന്ന രാജ്യത്തിന്റെ പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 19.8 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.

ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള 11 സംസ്ഥാനങ്ങളുണ്ടെന്നും 17 സംസ്ഥാനങ്ങളില്‍ സജീവ കേസുകള്‍ 50,000 ല്‍ കുറവാണെന്നും അഗര്‍വാള്‍ പറഞ്ഞു. മഹാരാഷ്ട്ര, യുപി, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായി. പക്ഷേ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തമിഴ്നാട്ടില്‍ സജീവമായ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് ആശങ്ക ഉളവാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.