തിരുവനന്തപുരം: രണ്ടാം ഇടത് മുന്നണി സര്‍ക്കാരില്‍ കെ.കെ ഷൈലജ ടീച്ചര്‍ ഒഴികെ സിപിഎമ്മില്‍ നിന്ന് എല്ലാവരും പുതുമുഖങ്ങളാകും. ഇ.ചന്ദ്രശേഖരനെ ഒഴിവാക്കിയതോടെ സിപിഐയിലെ മന്ത്രിമാരും പുതുമുഖങ്ങളായിരിക്കും. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ട് ക്യാബിനറ്റ് പദവികള്‍ നല്‍കും. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് ലഭിക്കുക. റോഷി അഗസ്റ്റിന്‍ മന്ത്രിയും എന്‍.കെ ജയരാജ് ചീഫ് വിപ്പുമാകും.
ചെറു പാര്‍ട്ടികള്‍ക്ക് തവണ വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കുമ്പോള്‍ രണ്ടാം ഊഴം മതിയെന്നു പറഞ്ഞ് മാറി നിന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി ആന്റണി രാജുവിന് ആദ്യ ഊഴത്തില്‍ തന്നെ മന്ത്രിസ്ഥാനം ലഭിച്ചു. സാമുദായിക പരിഗണനയാണ് അദ്ദേഹത്തിന് തുണയായത്. ഐഎന്‍എല്‍ പ്രതിനിധി അഹമ്മദ് ദേവര്‍കോവിലും ആദ്യ ടേമില്‍ മന്ത്രിയാകും.
സിപിഎമ്മില്‍ പിണറായി വിജയനും ഷൈലജ ടീച്ചറും ഒഴികെ പത്തു പേരും പുതുമുഖങ്ങളാകുമെന്ന് ഉറപ്പായി. കെ. രാധാകൃഷ്ണന്‍, എം.വി. ഗോവിന്ദന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, എം.ബി. രാജേഷ്, വീണാ ജോര്‍ജ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, പി.പി. ചിത്തരഞ്ജന്‍, മുഹമ്മദ് റിയാസ്, സി.എച്ച് കുഞ്ഞമ്പു തുടങ്ങിയവരാണ് പരിഗണനയിലുള്ളവര്‍.
നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിക്കുന്ന സിപിഐയില്‍ നിന്ന് പി.പ്രസാദ്, കെ.രാജന്‍ എന്നിവര്‍ മന്ത്രി സ്ഥാനം ഉറപ്പിച്ചു. പി.സുപാല്‍, ജെ.ചിഞ്ചു റാണി, ഇ.കെ വിജയന്‍ എന്നിവര്‍ മുഖ്യ പരിഗണനയിലുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ചിറ്റയം ഗോപകുമാറിന് ലഭിച്ചേക്കും.
ജെഡിഎസില്‍ കെ.കൃഷ്ണന്‍ കുട്ടിയും മാത്യൂ ടി തോമസും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെങ്കിലും കൃഷ്ണന്‍കുട്ടിക്ക് അനുകൂലമായ തീരുമാനമാണ് കേന്ദ്ര നേതൃത്വം കൈക്കൊണ്ടത്. എന്‍സിപിയില്‍ നിന്ന് തോമസ് കെ തോമസ്, എ.കെ ശശീന്ദ്രന്‍ എന്നിവരില്‍ ആരാകും മന്ത്രിയെന്ന് നാളെ പ്രഫുല്‍ പട്ടേല്‍ എത്തിയ ശേഷം തീരുമാനമാകും.
ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും രണ്ടര വര്‍ഷത്തിനു ശേഷം രണ്ടാം ടേമില്‍ മന്ത്രിമാരാകും. ഇടത് മുന്നണി ഘടക കക്ഷികളില്‍ എല്‍ജെഡിക്ക് മാത്രം മന്ത്രി പദവിയില്ല. കെ.പി മോഹനനായി പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.