മാതാവിന്റെ വണക്കമാസ വിചിന്തനം പതിനേഴാം ദിവസം

മാതാവിന്റെ വണക്കമാസ വിചിന്തനം പതിനേഴാം ദിവസം

മർക്കോ 3 :34 ചുറ്റും ഇരിക്കുന്നവരെ നോക്കികൊണ്ട് അവൻ പറഞ്ഞു ഇതാ എന്റെ അമ്മയും സഹോദരങ്ങളും ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.

ദൈവം അയച്ച ദൂതൻ പറഞ്ഞ വാക്കുകൾ വിശ്വസിക്കുകയും, ഇതാ കർത്താവിന്റെ ദാസി, നിന്റെ വാക്കുകൾ എന്നിൽ നിറവേറട്ടെ എന്ന് പറഞ്ഞുകൊണ്ട് ദൈവഹിതമനുസരിച്ച് പ്രവൃത്തിക്കുകയും ചെയ്ത വ്യക്തിയാണ് പരിശുദ്ധ അമ്മ.

കഫർണാമിൽ വച്ച് ജനങ്ങൾ യേശുവിനോടു ദൈവഹിതമനുസരിച്ചു പ്രവൃത്തിക്കുന്നവരാകുവാൻ ഞങ്ങൾ എന്ത് ചെയ്യണം എന്ന് ചോദിക്കുന്നുണ്ട്. യേശു മറുപടി പറഞ്ഞു ഇതാണ് ദൈവഹിതം അനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന് അയച്ചവനിൽ വിശ്വസിക്കുക(യോഹ 6:29).

യേശു മാർത്തയോട് പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്, വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കുമെന്നു ഞാൻ നിന്നോട് പറഞ്ഞില്ലേ (യോഹ 11:40 ). വിശ്വസിക്കുകയും ദൈവഹിതമനുസരിച്ച് പ്രവൃത്തിക്കുകയും ചെയ്ത ജീവിതങ്ങളെല്ലാം തന്നെ ഒരു അനുഗ്രഹമായി മാറിയത് നമ്മൾ ബൈബിളിൽ കാണുന്നുണ്ട്.

ഏതെങ്കിലും വിഷയത്തിൽ പ്രയാസപ്പെട്ടിരിക്കുന്നവരോട് യേശു പറയുന്നു, നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട ദൈവത്തിൽ വിശ്വസിക്കുവിൻ, എന്നിലും വിശ്വസിക്കുവിൻ (യോഹ 14 :1). ദൈവത്തിൽ പൂർണ്ണമായ വിശ്വാസമുള്ള ഒരു വ്യക്തിക്ക് ജീവിതത്തിന്റെ എല്ലാ മേഖലയിലും പൂർണ്ണമായ ദൈവാശ്രയത്വം ഉണ്ടായിരിക്കും. നമ്മെ അസ്വസ്ഥപ്പെടുത്തുന്ന എല്ലാ വിഷയങ്ങളും ദൈവകരങ്ങളിലേക്ക് നമുക്ക് സമർപ്പിക്കാം.

"അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!” (ജ്ഞാനം 9:17). ദൈവഹിതമറിയുവാനും, അതനുസരിച്ച് ജീവിക്കുവാനും പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേ തീരൂ എന്ന് ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകത്തിനായി നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.