പാകിസ്ഥാനിൽ വീണ്ടും ക്രൈസ്തവ വേട്ട

പാകിസ്ഥാനിൽ വീണ്ടും ക്രൈസ്തവ വേട്ട

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒകര ജില്ലയിൽ മുസ്‌ലീം ജനക്കൂട്ടം ക്രിസ്ത്യൻ വീടുകൾ ആക്രമിച്ചു. മുസ്ലീം ഭൂരിപക്ഷ ഗ്രാമത്തിൽ ദിവസങ്ങളായി നടന്ന അക്രമങ്ങളുടെ തുടർച്ചയായിട്ടാണ് ഈ സംഘർഷം. അക്രമിസംഘം ഗ്ലാസ് ബോട്ടിലുകൾ, കല്ലുകൾ, മഴു,വടികൾ , ഇഷ്ടിക എന്നിവ ഉപയോഗിച്ചായിരുന്നു വീടുകൾ ആക്രമിച്ചത്. വീടിനുള്ളിൽ കയറി വീട്ടുപകരണങ്ങൾ തകർക്കുകയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉപദ്രവിക്കുകയും ചെയ്തതായി ഗ്രാമവാസികൾ പറഞ്ഞു.

മെയ് 15 ന് 200 ലധികം വരുന്ന മുസ്‌ലിം കലാപകാരികൾ ക്രൈസ്തവ ഗ്രാമത്തിലെത്തി അക്രമം അഴിച്ചു വിടുകയായിരുന്നു. 80 ക്രിസ്ത്യൻ കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത് . നിരവധി ആളുകൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റി .  പോലീസ് സംഭവ സ്ഥലം  പിറ്റേദിവസം സന്ദർശിക്കുകയും നിയമപ്രകാരം അക്രമികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന്  ഉറപ്പു നൽകുകയും ചെയ്തു .

മുസ്ളീം തീവ്രവാദ ത്തെ എതിർക്കുവാൻ പാകിസ്ഥാൻ സർക്കാർ കാണിക്കുന്ന ബലഹീനത മതന്യൂനപക്ഷങ്ങൾക്കെതിരായ ഇത്തരം ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. മെയ് 14 ന്  ക്രൈസ്തവയുവാക്കൾക്കെതിരായി നടന്ന ആക്രമണത്തെ തുടർന്നാണ് ഗ്രാമം തന്നെ ആക്രമിക്കപ്പെട്ടതെന്ന് ചക് 5 ലെ സെന്റ് തോമസ് കാത്തലിക് ചർച്ച് ഇടവക വികാരി ഫാദർ ഖാലിദ് മുഖ്താർ പറഞ്ഞു.

പള്ളി വൃത്തിയാക്കികൊണ്ടിരുന്ന ആൺകുട്ടികൾ അതുവഴി കടന്നു പോയ ഒരു മുസ്ളീം ഭൂവുടമയുടെ മേൽ പൊടി തെറിപ്പിച്ചു എന്നാരോപിച്ച്  ആൺകുട്ടികളെ ആക്രമിക്കുകയും അടുത്ത ദിവസം തന്നെ ക്രൈസ്ത ഭവനങ്ങളിൽ കടന്നു കയറി അക്രമം നടത്തുകയും ചെയ്തതായി പുരോഹിതൻ പറഞ്ഞു. വ്യകതിപരമായ പ്രശ്നങ്ങൾക്ക് മതത്തിന്റെ നിറം ചേർക്കുന്നതിനാൽ സർക്കാർ സംവിധാനങ്ങൾ നിസ്സഹായമായിത്തീരുന്നു. ഭയപ്പെട്ട് കഴിയുന്ന ഗ്രാമവാസികൾ മറ്റൊരു ആക്രമണത്തെ ഭയപ്പെടുകയാണിപ്പോൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.