ബാബു ജോണ്‍
(TOB FOR LIFE ഡയറക്ടറും, ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷകനുമാണ് ലേഖകന്‍)
ദൈവികമായ ഗര്‍ഭധാരണം എന്നത് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കേവലം
ആലങ്കാരികമായ പ്രയോഗമല്ല. ഒരിക്കല്‍ മറിയം എന്ന യഹൂദ യുവതി നാമേവരെയും
പ്രതിനിധീകരിച്ച്, ദൈവം തെരഞ്ഞെടുത്ത വിവാഹാലോചനയ്ക്ക് സമ്മതമായി 'അതെ'
എന്ന് ഉത്തരം മൂളി. തികഞ്ഞ വിശ്വസ്തതയോടെയും പൂര്‍ണതയോടെയും ജീവിച്ച
അവളുടെ ഗര്‍ഭപാത്രത്തില്‍ നിത്യജീവന്‍ ആവിര്‍ഭവിച്ചു.
മറിയത്തെ അഭിസംബോധന ചെയ്യുന്ന ഒരു ഗീതത്തില്‍, വിശുദ്ധ അഗസ്റ്റിന്‍
ഉദ്ഘോഷിക്കുന്നത് ഇങ്ങനെയാണ്: “വചനം മാംസത്തെ ധരിക്കുന്നു. വചനവും
മാംസവുമായുള്ള വിശുദ്ധ ഐക്യം സാധ്യമാകുന്ന പരിശുദ്ധ കിടക്കയാണ്
മറിയത്തിന്റെ ഗര്‍ഭപാത്രം.” ദൈവത്തോടുള്ള സമര്‍പ്പണത്തിന്റെ അടയാളമായി മറിയയുടെ കന്യകാത്വം സഭ
എല്ലായ്‌പ്പോഴും തിരിച്ചറിയുന്നു. ഒരു പരമ്പരാഗത സ്തുതിഗീതത്തില്‍
പറയുന്നതുപോലെ അവള്‍ 'ശാശ്വതമായ സ്‌നേഹത്തിന്റെ മണവാട്ടിയാണ്'.
അതുപോലെ, ദൈവത്തോടുള്ള ബന്ധത്തിൽ മനുഷ്യന്റെ വിളിയുടെ ദാമ്പത്യ സ്വഭാവം
മറിയത്തിന്റെ കന്യകാമാതൃത്വത്തിൽ പൂർണമായി
സാക്ഷാത്കരിക്കപ്പെടുന്നു.(സിസിസി 505).
സ്ത്രീ മനുഷ്യരാശിയുടെ മാതൃക സ്ത്രീ ശരീരത്തിന്റെ ദൈവശാസ്ത്രത്തെ മേരി പൂര്‍ണമായ അര്‍ഥത്തില്‍ പ്രകാശിപ്പിക്കുന്നു. മറിയത്തിലൂടെ, സ്ത്രീയുടെ ശരീരം ഭൂമിയില്‍ സ്വര്‍ഗമായിത്തീര്‍ന്നിരിക്കുന്നു. യേശു പ്രഖ്യാപിക്കുന്നത്, 'എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും, എന്റെ പിതാവും അവനെ സ്‌നേഹിക്കും, ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്ന് അവനോടൊപ്പം വസിക്കും'. (യോഹ 14:23) ദൈവത്തിന്റെ 'വാസസ്ഥലം' എന്ന ആശയത്തിന് വേദപുസ്തകത്തില്‍ സമൃദ്ധവും വിശദവുമായ ചരിത്രമുണ്ട്. ഇത് പഴയനിയമത്തിലെ പെട്ടകത്തിന്റെയും വിശുദ്ധ കൂടാരത്തിന്റെയും (ടാബര്‍നാകിള്‍) വിശുദ്ധ മന്ദിത്തിന്റെയും ചരിത്രത്തിലൂടെ കടന്നുപോകുന്നു. മറിയത്തിലൂടെ, സ്ത്രീയുടെ ശരീരം അക്ഷരാര്‍ത്ഥത്തില്‍ അത്യുന്നതനായ ദൈവത്തിന്റെ വാസസ്ഥലമായി മാറിയിരിക്കുന്നു - ഭൂമിയിലെ സ്വര്‍ഗം!.എല്ലാ നിഗൂഡതകളും അവസാനിക്കുന്നത്, ദൈവപുത്രനെ ഗര്‍ഭം ധരിച്ച്ദൈവത്തിന്റെ വാസസ്ഥലമായി മാറിയ മറിയത്തിലാണ്. മറിയത്തിലൂടെ സ്ത്രീയുടെ
ശരീരം ഭൂമിയില്‍ സ്വര്‍ഗമായിത്തീര്‍ന്നു. സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍
പഠിപ്പിക്കുന്നത്, സ്ത്രീ മനുഷ്യരാശിയുടെ മുഴുവന്‍ മാതൃകയാണെന്നാണ്.
മനുഷ്യനായിരിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് അവള്‍
വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ സമ്പൂര്‍ണ്ണത സ്വീകരിക്കുന്നതിനായി നമ്മെ
തുറന്നുവയ്ക്കുക, മറ്റുള്ളവര്‍ക്കായി ലോകത്തിലേക്ക് അത് ഏറ്റെടുക്കണം. ഇതാണ്
സ്ത്രീ ശരീരത്തിന്റെ ദൈവശാസ്ത്രം! ഓരോ സ്ത്രീയുടെയും ശരീരം ഭൂമിയിലെ സ്വര്‍ഗത്തിന്റെ അടയാളമാണ്. കര്‍ത്താവേ,
സൈന്യങ്ങളുടെ അധിപനായ ദൈവമേ, അങ്ങയുടെ മഹനീയമായ വാസസ്ഥലം എത്ര
മനോഹരം (സങ്കീ. 84: 1 കാണുക). സ്ത്രീയുടെ ശരീരം പ്രാഥമികമായി പറയുന്നത്
ദിവ്യസ്‌നേഹം സ്വീകരിക്കുന്നതിന്റെ കഥയാണ്. പുരുഷന്റെ ശരീരം പ്രാഥമികമായി
ആ സ്‌നേഹം വാഗ്ദാനം ചെയ്യുന്ന കഥയുമാണ് പറയുന്നത്.
“സ്വതന്ത്രമായ വിശ്വാസത്തോടും വിധേയത്വത്തോടും കൂടെ കന്യകാമറിയം
മാനവരക്ഷാകർമത്തിൽ സഹകരിച്ചു” (സിസിസി 511). ഒരേ സമയം കന്യകയും
മാതാവുമായ മറിയം സഭയുടെ പ്രതീകവും അത്യുത്തമ സാക്ഷാത്കാരവും ആകുന്നു
(സിസിസി 507). ഈ അമ്മയോട് ചേർന്നുനിന്നുകൊണ്ടു നമ്മുടെ ശരീരങ്ങളെ
'ജീവിക്കുന്ന ദൈവത്തിന്റെ സക്രാരിയായി' ഈ ലോകത്തിൽ ഉയർത്തിപിടിക്കാം.
പരിശുദ്ധ കന്യകാമറിയാമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
വി ജോൺ പോൾ രണ്ടാമൻ പാപ്പായുടെ "ശരീരത്തിന്റെ ദൈവശാസ്ത്ര”ത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ വിഡിയോകൾക്കായി യൂട്യൂബ്:BABU JOHN TOBFORLIFE.
തിയോളജി ഓഫ് ദി ബോഡിയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കാൻ ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.