തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങി; അഞ്ഞൂറോളം നഴ്‌സുമാര്‍ ദുബായില്‍ ദുരിതത്തില്‍

തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങി; അഞ്ഞൂറോളം നഴ്‌സുമാര്‍ ദുബായില്‍ ദുരിതത്തില്‍

കൊച്ചി: കോവിഡ് വാക്സിനേഷന്‍ ഡ്യൂട്ടിക്കെന്ന പേരില്‍ വന്‍ വിദേശ തൊഴില്‍ തട്ടിപ്പ്. എറണാകുളത്തെ സ്വകാര്യ ഏജന്‍സി ദുബായിലെത്തിച്ച അഞ്ഞൂറോളം മലയാളി യുവതികള്‍ ദുരിതത്തിലായി. രണ്ടരമുതല്‍ മൂന്നുലക്ഷം രൂപവരെ മുടക്കിയ ഇവരെ ജോലി നല്‍കാതെ മുറികളില്‍ അടച്ചിട്ടിരിക്കുകയാണെന്നറിയിച്ച് നഴ്സുമാര്‍ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

എറണാകുളം കലൂരിലെ ടേക്ക് ഓഫ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ഒരാഴ്ചയ്ക്കുള്ളില്‍ ജോലി, ഒന്നര ലക്ഷം പ്രതിമാസ ശമ്പളം, സൗജന്യ താമസം, ഭക്ഷണം തുടങ്ങിയവ വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം മൂന്നു മാസത്തെ വിസിറ്റിംഗ് വിസയിലാണ് ദുബായിലേക്കു കൊണ്ടു പോയത്. ഒരു ശൗചാലയം മാത്രമുള്ള ഡോര്‍മെറ്ററികളില്‍ 13 ഉം 15 ഉം പേരുണ്ട്. മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്നും പരാതിയുണ്ട്.

കോവിഡ് വാക്സിനേഷന്‍ ഡ്യൂട്ടി തീര്‍ന്നതിനാല്‍ ഹോം നഴ്‌സ് ജോലി ചെയ്യണമെന്നാണ് ഇപ്പോള്‍ ഏജന്‍സിയുടെ ഡിമാന്‍ഡ്. പറ്റില്ലെങ്കില്‍ തിരിച്ചു പോകാം. വാങ്ങിയ പണം തിരിച്ചുതരില്ലെന്നും ഭീഷണിയുണ്ടെന്ന് പരാതിയില്‍ പറയുന്നു. ദരിദ്ര കുടുംബങ്ങളിലെ കുറച്ച് നഴ്‌സുമാര്‍ ഹോം നഴ്‌സിംഗിനും പോയിട്ടുണ്ട്.

ഫിറോസ്ഖാന്‍ എന്നയാളാണ് കലൂരിലെ സ്ഥാപനത്തിന്റെ ഉടമ. ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ ലഭ്യമായില്ല. മാര്‍ച്ച് 28 നാണ് ഇവരെ ദുബായിലെത്തിച്ചത്. അല്‍ റാഷിദ് ഹോസ്പിറ്റലില്‍ ജോലിയെന്നാണ് പറഞ്ഞത്. ദേറാ സിറ്റിയിലെ ഇടുങ്ങിയ ഡോര്‍മെറ്ററിയിലാണ് താമസിപ്പിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.