കോവിഡ് മൂന്നാം തരംഗം കുട്ടികള്‍ക്ക് അതീവ മാരകമെന്ന് അരവിന്ദ് കെജ്രിവാൾ

കോവിഡ് മൂന്നാം തരംഗം കുട്ടികള്‍ക്ക് അതീവ മാരകമെന്ന് അരവിന്ദ് കെജ്രിവാൾ

ന്യുഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയില്‍ എത്തുന്നത് സിംഗപ്പൂരില്‍ നിന്നായിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കുട്ടികളെ ആയിരിക്കും ഈ വകഭേദം ഏറെ മാരകമായി ബാധിക്കുക. സിംഗപ്പൂരില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തി വയ്ക്കണമെന്നും കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഊര്‍ജിതപ്പെടുത്തണമെന്നും കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ത്ഥിച്ചു.

മൂന്നാം തരംഗം ഒഴിവാക്കാനാവാത്തതാണെന്നും അതിനെ നേരിടാന്‍ കഴിയത്തക്ക വിധം വാക്‌സിന്‍ നവീകരിക്കുകയാണ് വേണ്ടതെന്നും സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ ശാസ്ത്ര ഉപദേശകന്‍ വിജയ് രാഘവന്‍ പറഞ്ഞു.

മുതിര്‍ന്നവര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതോടെ മൂന്നാം തരംഗം കാര്യമായ പ്രത്യാഘാതം അവരില്‍ ഉണ്ടാക്കില്ല. എന്നാല്‍ പുറത്തുപോയി വരുന്ന മുതിര്‍ന്നവരില്‍ നിന്നും പകരുന്ന മൂന്നാം തരംഗ കുട്ടികളെ തളര്‍ത്തുമെന്നാണ് നാരായണ ഹെല്‍ത്ത് ആശുപത്രി കാര്‍ഡിയാക് സര്‍ജനും മേധാവിയുമായ ഡോ. ദേവി ഷെട്ടിയുടെ അഭിപ്രായം.

അമേരിക്കയടക്കം മിക്ക രാജ്യങ്ങളും കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി. ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂരും തായ്‌വാനും കോവിഡ് വ്യാപനം നിയന്ത്രിച്ചിട്ടുണ്ട്. വീടുകളില്‍ പോലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാരുകള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ യാത്ര വരെ നിയന്ത്രിച്ചു. സ്‌കൂളുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയ സിംഗപ്പൂര്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിനേഷനുളള നടപടിയും ആരംഭിച്ചു.

ദേശീയ തലസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണവും മരണവും ഗണ്യമായി കുറഞ്ഞുവരികയാണ്. കഴിഞ്ഞ മാസം 28,000 വരെ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 5,000ല്‍ താഴെയാണ് പ്രതിദിന രോഗികള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.89% ആയി കുറഞ്ഞിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.