തിരുവനന്തപുരം: സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തുനല്‍കി. ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ദേഹം ഗവര്‍ണറെക്കണ്ട് എല്‍.ഡി.എഫിന്റെ പിന്തുണ വ്യക്തമാക്കുന്ന കത്തു നല്‍കിയത്.
സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നരയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സാമൂഹികാകലം പാലിച്ച് 500 പേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനാണ് തീരുമാനം. എം.എല്‍.എ.മാര്‍, എം.പി.മാര്‍, അവരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയനേതാക്കള്‍, ഉദ്യോഗസ്ഥര്‍, ന്യായാധിപര്‍ എന്നിവര്‍ക്കാണ് ക്ഷണം. ക്ഷണക്കത്താണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള പാസ്. 500 പേരുള്ള ചടങ്ങ് നടത്തുന്നതിനായി ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുനല്‍കി ചീഫ്സെക്രട്ടറി ഉത്തരവിറക്കി. സത്യപ്രതിജ്ഞച്ചടങ്ങില്‍ പങ്കെടുക്കാന്‍ സി.പി.എം. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ബുധനാഴ്ച തിരുവനന്തപുരത്തെത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.