യോഗി സര്‍ക്കാരിന് തലവേദനയായി 1621 അധ്യാപകരുടെ കൂട്ടമരണം

യോഗി സര്‍ക്കാരിന് തലവേദനയായി 1621 അധ്യാപകരുടെ കൂട്ടമരണം

ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ചില കണക്കുകള്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പു ഡ്യൂട്ടി ചെയ്ത 1621 അധ്യാപകരും അനധ്യാപകരും കോവിഡ് ബാധിച്ചു മരിച്ചുവെന്ന് യുപിയിലെ പ്രമുഖ അധ്യാപക സംഘടന വെളിപ്പെടുത്തിയത് ചെറുക്കാനുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാര്‍.
ഉത്തര്‍ പ്രദേശ് പ്രാഥമിക് ശിക്ഷക് സംഘ് വെറുതേ ആരോപണമുന്നയിക്കുകയല്ല ചെയ്തത്.

മരിച്ച 1621 പേരുടെയും പേരും വിലാസവും മൊബൈല്‍ നമ്പറും മരണകാരണവും ചേര്‍ത്ത് വിശദമായ കണക്കാണ് സര്‍ക്കാരിനു നല്‍കിയത്. 1332 അധ്യാപകര്‍, 209 ശിക്ഷാ മിത്രങ്ങള്‍ (സഹ അധ്യാപകര്‍), 25 അനുദേശകര്‍ (ഇന്‍സ്ട്രക്ടര്‍മാര്‍), 5 ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍മാര്‍, 15 ക്ലര്‍ക്കുമാര്‍, 35 അനധ്യാപക ജീവനക്കാര്‍ എന്നിവരുടെ വിശദ വിവരങ്ങളാണ് സംഘടനയുടെ പ്രസിഡന്റ് ദിനേശ് ചന്ദ്രശര്‍മ സര്‍ക്കാരിനു നല്‍കിയത്.

ഏപ്രില്‍ ആദ്യവാരം മുതല്‍ മേയ് 16 വരെ മരിച്ചവരാണ് ഇവര്‍. ഒരു കോടി രൂപ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിനു മാതൃകയാണ് യുപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പ്രശംസിച്ചിരുന്നു. ആവശ്യത്തിനു ടെസ്റ്റുകള്‍ നടത്തുന്നില്ലെന്നും കണക്കുകളില്‍ കൃത്രിമം കാണിക്കുന്നുവെന്നും യുപിയിലെ മുഖ്യ പ്രതിപക്ഷ കക്ഷികളെല്ലാം ആരോപിക്കുമ്പോഴാണ് ഈ അവകാശവാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.