കാരാബാൻ പായസം (കാരറ്റ് - ബനാന പായസം )

കാരാബാൻ  പായസം  (കാരറ്റ് - ബനാന പായസം )

നന്നായ് പഴുത്ത ഏത്തപ്പഴവും, കാരറ്റും ,ചൗവ്വരിയും കൊണ്ട് ഏവർക്കും അനായാസം തയ്യാറാക്കാവുന്ന രുചിയേറും പായസക്കൂട്ട് 
ചേരുവകകൾ  :
1. നന്നായ് പഴുത്ത ഏത്തക്ക ( കറുത്ത നിറമായത് ഏറ്റവും ഉത്തമം)-1
2. ക്യാരറ്റ് - 3 (മീഡിയം)
3. ഏലയ്ക്ക - 6
4. ചുക്ക് പൊടി - 1 റ്റീസ്പൂൺ
5. ഉപ്പ് (ഒരുനുള്ള്)
6. തേങ്ങാപ്പാൽ (ഒരു തേങ്ങയുടെ)
7. നെയ്യ്, കശുവണ്ടി, തേങ്ങാകൊത്ത് ,ഉണക്ക മുന്തിരി - ആവശ്യത്തിന്
8. ചൗവ്വരി - 200 Gram
9. ശർക്കര - 250 Gram

തയ്യാറാക്കുന്ന വിധം
ഏത്തക്ക നന്നായ് ആവിയിൽ പുഴുങ്ങിയെടുത്ത് മാറ്റി വെയ്ക്കുക. ചൗവ്വരി വേവിച്ചെടുക്കുക. ക്യാരറ്റ് ഒരു ഗ്രേറ്ററിൽ ചുരണ്ടിയെടുക്കുക ( കൊത്തി അരിഞ്ഞാലും മതി) .ശർക്കര പാനിയാക്കിയെടുക്കുക. തേങ്ങാപ്പാൽ ( തലപ്പാൽ മാറ്റി വച്ചശേഷം ) ബാക്കി പിഴിഞ്ഞെടുക്കുക.
ഒരു പാനോ,ചീനച്ചട്ടിയോ അടുപ്പത്ത് വച്ച  ശേഷം  ചുരണ്ടിവച്ച ക്യാരറ്റ് സ്വൽപ്പം നെയ്യൊഴിച്ച് വഴറ്റിയെടുക്കുക. നന്നായ് വഴന്ന ക്യാരറ്റിനൊപ്പം , പുഴുങ്ങിയ എത്തപ്പഴം നന്നായ് ഉടച്ച്ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.അതിലേക്ക് വേവിച്ച ചൗവ്വരിയും ശർക്കര പാനിയും, രണ്ടാം പാലും, ഏലയ്‌ക്കാ ചതച്ചതും ചേർത്ത് തിളപ്പിക്കുക. ചെറുതായ് തിളച്ചു കഴിയുമ്പോൾ തീയണച്ച് തലപ്പാൽ ചേർത്ത് ,ചുക്കുപൊടി വിതറി ഒരുനുള്ള് ഉപ്പും ചേർത്ത് അടുപ്പിൽ നിന്ന് ഇറക്കിവയ്ക്കുക. ശേഷം, നെയ്യ് ചൂടാക്കി കശുവണ്ടി ,ഉണക്കമുന്തിരി, തേങ്ങാക്കൊത്ത്, എന്നിവ വറുത്ത് ചേർക്കുക. സ്വാദേറും ക്യാരബൻ പായസം റെഡി !!!

(മരീന  ജോസഫ്  തെങ്ങുംപള്ളിൽ )


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.