സത്യപ്രതിജ്ഞാവേദിയില്‍ 52 ഗായകരുടെ വെര്‍ച്വല്‍ സംഗീതാശംസ; മമ്മൂട്ടി സമര്‍പ്പിക്കും

സത്യപ്രതിജ്ഞാവേദിയില്‍ 52 ഗായകരുടെ വെര്‍ച്വല്‍ സംഗീതാശംസ; മമ്മൂട്ടി സമര്‍പ്പിക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാവേദിയില്‍ 52 ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന വെര്‍ച്വല്‍ നവകേരള ഗീതാഞ്ജലി എന്ന പേരില്‍ സാഗീതാശംസ. ഇ.എം.എസ്. മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തുവെന്ന് വിളംബരംചെയ്യുന്നതാണ് സംഗീത ആല്‍ബം. സത്യപ്രതിജ്ഞാവേദിയിലെ കൂറ്റന്‍ വീഡിയോ വാളില്‍ ഉച്ചയ്ക്ക് 2.50 മുതല്‍ ഇത് ദൃശ്യമാകും.

തുടര്‍ഭരണത്തിന് ഭാവുകമോതി മമ്മൂട്ടിയാണ് നവകേരള ഗീതാഞ്ജലി അവതരിപ്പിക്കുക. യേശുദാസ്, എ.ആര്‍. റഹ്മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാര്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസി, ഉണ്ണിമേനോന്‍, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്‍, ശ്വേതാ മോഹന്‍, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശരത്, ബിജിബാല്‍, രമ്യാ നമ്പീശന്‍, മഞ്ജരി, സുധീപ്കുമാര്‍, നജിം അര്‍ഷാദ്, ഹരിഹരന്‍, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്‍, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പാടും.

ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആല്‍ബം മലയാളത്തില്‍ ആദ്യമാണ്. സംവിധായകന്‍ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്‌കാരം. രമേശ് നാരായണനാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.