വീണ്ടും വി.ഡി സതീശനിലേക്ക്... സുധാകരന്‍ കെപിസിസി അധ്യക്ഷന്‍?.. കോണ്‍ഗ്രസില്‍ മാറ്റത്തിന് ഹൈക്കമാന്‍ഡ്

വീണ്ടും വി.ഡി സതീശനിലേക്ക്... സുധാകരന്‍ കെപിസിസി അധ്യക്ഷന്‍?.. കോണ്‍ഗ്രസില്‍ മാറ്റത്തിന് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: രമേശ് ചെന്നത്തല പ്രതിപക്ഷ നേതാവായി തുടരുന്നതിന് ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിനാണ് ഹൈക്കമാന്‍ഡ് തയ്യാറെടുക്കുന്നതെന്നാണ് സൂചന. പ്രതിപക്ഷ നേതൃസ്ഥാനത്തും പാര്‍ട്ടി തലപ്പത്തും അഴിച്ചു പണി വരും.

വി.ഡി.സതീശന്‍ എംഎല്‍എ പ്രതിപക്ഷ നേതാവായേക്കും എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. കെ.സുധാകരന്‍ എംപിയെ കെപിസിസി പ്രസിഡന്റായും പി.ടി.തോമസ് എംഎല്‍എയെ യുഡിഎഫ് കണ്‍വീനറായും പരിഗണിക്കുന്നുണ്ട്. ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ എംപിമാരായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി. വൈത്തിലിംഗം എന്നിവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാകും അന്തിമ തീരുമാനമുണ്ടാകുക.

എ ഗ്രൂപ്പിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചതോടെ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യുവ എംഎല്‍എമാര്‍ വി.ഡി.സതീശനെ പിന്തുണയ്ക്കുകയായിരുന്നു. കോണ്‍ഗ്രസും യുഡിഎഫും പരാജയപ്പെട്ട സാഹചര്യത്തില്‍ രമേശ് ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്നാണ് യുവ എംഎല്‍എമാരുടെ അഭിപ്രായം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.