ദുബായ്: ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ലൈവ് പരിപാടികള്‍ക്കുള്‍പ്പടെ ദുബായ് അനുമതി നല്‍കിയിട്ടുണ്ട് . എന്നാല്‍ സംഗീതകച്ചേരികള്‍,ക്ലബുകള്‍, ബാറുകള്‍, വിവാഹ ചടങ്ങുകള്‍, ഡിന്നറുകള്‍, പുരസ്കാരദാനചടങ്ങുകള്‍ എന്നിവ ഉള്‍പ്പടെയുളള പരിപാടികളില്‍ പങ്കെടുക്കുന്നവർ കോവിഡ് വാക്സിന്റെ രണ്ട് ഡോസും എടുത്തവരായിരിക്കണമെന്ന നിബന്ധനയുമുണ്ട്.
അല്‍ ഹോസന്‍ ആപ്പില്‍ ഇത് കാണിക്കുകയും വേണം. അതല്ലെങ്കില്‍ ഇലക്ട്രോണിക് വാക്സിനേഷന്‍ കാർഡ് വേണമെന്നും യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോ ഹനാന്‍ അല്‍ സുവൈദി വ്യക്തമാക്കി. പേപ്പർ വാക്സിനേഷന്‍ കാർഡുകള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആപ്പില്‍ വിവരങ്ങള്‍ അപ്ഡേറ്റാവുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ വാക്സിനെടുത്ത കേന്ദ്രങ്ങളെ സമീപിച്ച് അത് പരിഹരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് രാജ്യങ്ങളില്‍ നിന്നും യുഎഇയിലെത്തിയവരാണെങ്കില്‍ അതത് രാജ്യങ്ങളുടെ വാക്സിനേഷന്‍ കാർഡുകള്‍ കരുതണം. വിസയിലെ ഏകീകൃത നമ്പർ (യുഐഡി) ഉപയോഗിച്ച് രജിസ്ട്രർ ചെയ്ത് ഇലക്ട്രോണിക് സർട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.