ഹൈദരബാദ്: കോവിഡിനെതിരെ 'അത്ഭുതമരുന്ന്' പ്രചാരണത്തില്‍ തടിച്ചുകൂടി ജനം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം. ബി ആനന്ദയ്യ എന്നയാള്‍ ഉണ്ടാക്കിയ ആയുര്‍വേദ മരുന്ന് സ്വന്തമാക്കാനായാണ് ആളുകള്‍ തടിച്ചുകൂടിയത്. ഈ മരുന്നിന് കൊവിഡ് സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്ന് ആനന്ദയ്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് ശാസ്ത്രീയ അടിത്തറയില്ല.
തന്റെ അനുഭവപരിജ്ഞാനത്തില്‍ നിന്ന് ഉണ്ടാക്കിയ മരുന്നാണ് ഇതെന്ന് ആനന്ദയ്യ അവകാശപ്പെടുന്നു. സൗജന്യമായാണ് ഈ മരുന്ന് ഗ്രാമത്തില്‍ വിതരണം ചെയ്യുന്നത്. കോവിഡ് മരുന്ന് നിര്‍മിക്കുന്നതില്‍ ഇയാള്‍ക്ക് മുന്‍പരിചയമോ പരിശീലനമോ ഇല്ല. ഗ്രാമത്തിലെ ചിലര്‍ ഈ മരുന്ന് മികച്ചതാണെന്ന് അവകാശപ്പെടുന്നുണ്ട്. വിജയവാഡയിലെ ഒരു ലാബില്‍ മരുന്ന് പരിശോധിച്ചു. മരുന്ന് ആയുര്‍വേദം ആയതുകൊണ്ട് തന്നെ സൈഡ് എഫക്ടുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. വിശദമായ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.