ന്യൂഡല്‍ഹി: ആര്‍എസ്‌എസിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്ന രക്തദാന ക്യാമ്പ് തടസപ്പെടുത്തി കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍. കീര്‍ത്തി കിസാന്‍ മോര്‍ച്ച, സംയുക്ത് കിസാന്‍ മോര്‍ച്ച എന്നീ കര്‍ഷക സംഘടനകളാണ് പഞ്ചാബിലെ റോപാര്‍ ജില്ലയിലെ ക്യാമ്പിലെത്തി നാശം വിതച്ചത്. കാർഷിക നിയമങ്ങൾക്കെതിരായി നടപ്പിലാക്കിയ മൂന്ന് ബില്ലുകളും പിൻവലിക്കണമെന്ന് ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ.
കര്‍ഷകര്‍ എത്തുന്നത് പ്രമാണിച്ച് വന്‍ പൊലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്‌തിരുന്നത്. എന്നാല്‍ ഇവരെ കാഴ്‌ചക്കാരാക്കി മുന്നൂറോളം വരുന്ന കര്‍ഷകര്‍ രക്തദാന ക്യാമ്പിന്റെ വേദിയിലെത്തി പരിപാടി തടസപ്പെടുത്തി. വിവാദമായ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാതെ ബിജെപിയെയും ആര്‍.എസ്.എസിനെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.
ഇവര്‍ രക്തദാന പരിപാടി ആരംഭിക്കും മുന്‍പ് തന്നെ ഇവിടെയെത്തിയിരുന്നതായാണ് വിവരം. ക്യാമ്പ് ആരംഭിച്ചതോടെ ഇവരെ തടഞ്ഞ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ചാടിക്കടന്ന് അകത്ത് കയറിയ സംഘം സ്ഥലത്ത് വലിയ നാശമാണുണ്ടാക്കിയത്.
റോപാറില്‍ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹി അതിര്‍ത്തിയായ തരാന്‍ തരാനിലേക്ക് ഒരുകൂട്ടം കര്‍ഷകര്‍ നീങ്ങി. ഇവരില്‍ യുവാക്കളും വനിതകളുമുണ്ട്. മുന്‍തീരുമാനമനുസരിച്ച് ഇവര്‍ പ്രതിഷേധിക്കാന്‍ പോകുകയാണെന്ന് കര്‍ഷകസംഘടനയായ കിസാന്‍ മജ്‌ദൂ സംഘര്‍ഷ് കമ്മിറ്റി അറിയിച്ചു.എല്ലാ കര്‍ഷകരും പുതിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ വീടുകളിലും വാഹനങ്ങളിലും കരിങ്കൊടി കെട്ടി പ്രതിഷേധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.