വെള്ളിയാഴ്ച ബഹ്റിനില്‍ 2858 പേർക്കും യുഎഇയില്‍ 1490 പേർക്കും കോവിഡ് സ്ഥിരീകരിച്ചു

വെള്ളിയാഴ്ച ബഹ്റിനില്‍ 2858 പേർക്കും  യുഎഇയില്‍ 1490 പേർക്കും കോവിഡ് സ്ഥിരീകരിച്ചു

ജിസിസി: യുഎഇയില്‍ ഇന്നലെ 1490 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1451 പേർ രോഗമുക്തി നേടി. രണ്ട് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 241630 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 1490 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 552920 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 532910 പേർ രോഗമുക്തിനേടി. 1644 മരണവും റിപ്പോർട്ട് ചെയ്തു.


11944055 വാക്സിനേഷന്‍ ഡോസുകളും ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു. അതായത് 100 ആളുകള്‍ക്ക് 120.76 എന്നുളള ശരാശരിയിലാണ് രാജ്യത്ത് വാക്സിനേഷന്‍ പുരോഗമിക്കുന്നത്.


സൗദി അറേബ്യയില്‍ 1136 പേരില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 980 പേർ രോഗമുക്തി നേടി. 10 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. റിയാദില്‍ 342 പേർക്കും മക്കയില്‍ 276 പേർക്കും കിഴക്കന്‍ പ്രവിശ്യയില്‍ 150 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 438705 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 422706 പേർ രോഗമുക്തി നേടി. 7224 പേരാണ് മരിച്ചത്. 1331 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. 8775 ആണ് ആക്ടീവ് കേസുകള്‍


ബഹ്റിനില്‍ ഇന്നലെ 2858 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1560 പേർ രോഗമുക്തി നേടി. 14 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 19835 ആണ് ആക്ടീവ് കേസുകള്‍. ഇതില്‍തന്നെ 198 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 872025 പേർ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചപ്പോള്‍ 673132 പേർ വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചുകഴിഞ്ഞു. രാജ്യത്ത് ഇതുവരെ 191522 പേരാണ് രോഗമുക്തി നേടിയത്. 794 പേരുടെ മരണവും റിപ്പോർട്ട് ചെയ്തു.


ഖത്തറില്‍ 367 പേരില്‍ രോഗ ബാധ പുതുതായി റിപ്പോർട്ട് ചെയ്തപ്പോള്‍ 377 പേർ രോഗമുക്തി നേടി. 4139 ആണ് ആക്ടീവ് കേസുകള്‍. രണ്ട് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 541 മരണമാണ് ഇതുവരെ ഖത്തറില്‍ റിപ്പോർട്ട് ചെയ്തത്. 210150 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തിനേടിയത്. 214 830 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.


കുവൈറ്റില്‍ ഇന്നലെ 1345 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു.993 ആണ് രോഗമുക്തർ. എട്ട് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.രാജ്യത്ത് ഇതുവരെ 297206 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 282913 പേർ രോഗമുക്തി നേടി.

ഒമാനില്‍ ഏറ്റവും ഒടുവിലെ കണക്കുപ്രകാരം 208607 ആണ് രാജ്യത്ത് ആകെ കോവിഡ് റിപ്പോർട്ട് ചെയ്തവർ. 192973 പേർ രോഗമുക്തി നേടുകയും ചെയ്തു. 2239 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു.
67 പേരിലാണ് ഏറ്റവുമൊടുവില്‍ രോഗബാധ റിപ്പോർട്ട് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.