കോവിഡ് മരണം മൂന്ന് ലക്ഷം കവിഞ്ഞു; കൂടുതല്‍ ആളുകള്‍ മരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ

കോവിഡ് മരണം മൂന്ന് ലക്ഷം കവിഞ്ഞു; കൂടുതല്‍ ആളുകള്‍ മരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്‌ ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്ന്‌ ലക്ഷം പിന്നിട്ടു. ഇന്നലെ 3,448 പേരാണ് മരിച്ചത്‌. ആകെ മരണം 3,02,744 ആയി. ഇതോടെ കൂടുതല്‍ ആളുകള്‍ മരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ.

മരണനിരക്കില്‍ യു.എസിനും ബ്രസീലിനും മാത്രം പിന്നില്‍. യു.എസില്‍ ആറു ലക്ഷത്തിലേറെപ്പേരും ബ്രസീലില്‍ 4.48 ലക്ഷം പേരുമാണ് കോവിഡ്‌ ബാധിച്ചു മരിച്ചത്‌. വിവിധ രാജ്യങ്ങളിലായി 34.74 ലക്ഷം പേരാണു കോവിഡ്‌ ബാധിച്ചു മരിച്ചത്‌.

ഇന്നലെ രണ്ടു ലക്ഷത്തോളം പേര്‍ക്കാണ്‌ ഇന്ത്യയില്‍ കോവിഡ്‌ സ്ഥിരീകരിച്ചത്. രാജ്യത്ത്‌ ആകെ 2.67 കോടിപ്പേര്‍ക്കാണ് കോവിഡ്‌ ബാധിച്ചത്‌.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.