കൊച്ചി: 'വല്ലാര്‍പാടത്തമ്മയുടെ അനുഗ്രഹംകൊണ്ട് മാത്രമാണ് ജീവന്‍ തിരികെ കിട്ടിയത്. കൊടുങ്കാറ്റില്‍ അകപ്പെട്ട് നടുക്കടലില്‍ ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു. ജീവന്‍ തിരിച്ചു ലഭിക്കുമെന്ന് കരുതിയില്ല, വല്ലാര്‍പാടത്തമ്മ കൈകളില്‍ വെച്ച് നേവിയുടെ കപ്പലില്‍ എത്തിച്ചതുപോലെയാണ് തോന്നുന്നത്' - മുംബൈയിലെ ബാര്‍ജിലെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളി അന്‍പത് വയസുകാരനായ ഫ്രാന്‍സിസ് കെ.സൈമണിന്റെ വാക്കുകളാണിത്.
ബാര്‍ജ് കെട്ടിവലിച്ച് റിഗ്ഗുകളിലെത്തിക്കുന്ന ജോലി ചെയ്തിരുന്ന 'വരപ്രദ'കപ്പലിലായിരുന്നു ഫ്രാന്‍സിസിന് ജോലി. ജനുവരി 20-ന് കരാര്‍ കഴിഞ്ഞെങ്കിലും കപ്പല്‍ അധികൃതരുടെ നിര്‍ബന്ധത്തില്‍ ജോലി തുടരുകയായിരുന്നുവെന്ന് ഫ്രാന്‍സിസ് പറയുന്നു. പതിമൂന്ന് പേരായിരുന്നു കപ്പലില്‍ ജോലി ചെയ്തിരുന്നത്. ആറു മണിയോടെ കപ്പലിന്റെ എന്‍ജിന്‍ റൂമില്‍ വെള്ളം കയറിയതോടെ കപ്പല്‍ മുങ്ങി. എങ്ങനെ രക്ഷപ്പെടുമെന്നറിയില്ലായിരുന്നു. ഫ്രാന്‍സിസും ബംഗാള്‍ സ്വദേശിയായ മറ്റൊരു ജോലിക്കാരനും ഭാഗ്യത്തിന് ലൈഫ് റാഫ്റ്റില്‍ (ലൈഫ് ബോട്ട്) കയറിപ്പറ്റി. മറ്റാര്‍ക്കും ഇതിനായില്ല. ലൈഫ് റാഫ്റ്റ് പഞ്ചറായിരുന്നു. കൂടെ വന്‍ തിരമാലകളും ശക്തമായ മഴയും 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും. ജീവന്‍ കിട്ടുമെന്ന് കരുതിയില്ല.
അഞ്ചു മണിക്കൂറോളം കടലിലേക്ക് വീഴാതെ പിടിച്ചുനിന്നു. ഒടുവില്‍ ഐ.എന്‍.എസ്. കൊല്‍ക്കത്ത എത്തിയതോടെയാണ് കപ്പലിലേക്ക് കയറാനായത്. പിന്നീടാണ് സഹപ്രവര്‍ത്തകരായ 11 പേര്‍ മരണപ്പെട്ട വിവരം അറിയുന്നത്. ഒരാളുടെ മൃതദേഹം 300 കിലോമീറ്റര്‍ അകലെ നിന്നാണ് ലഭിച്ചത്. 25 വര്‍ഷമായി കപ്പലുകളില്‍ ജോലി ചെയ്യുന്നുണ്ട്. വരപ്രദ എന്ന 34 വര്‍ഷം പഴക്കമുള്ള കപ്പലില്‍ ചീഫ് എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. കപ്പല്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടത്തിന് കാരണമെന്നാണ് ഫ്രാന്‍സിസ് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.