ദുബായ് : ഇവിടെ താമസിച്ച് നാട്ടിലെ ജോലി തുടരാന്‍ സാധിക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബായ്. ഒരു വർഷം കാലാവധിയുളള വെർച്വല്‍ പ്രോഗ്രാമാണ് പ്രഖ്യാപിച്ചിട്ടുളളത്. 5000 ഡോളർ മാസ വരുമാനമുള്ളവർക്കാണ് പദ്ധതി വഴി ദുബായില്‍ താമസിക്കാൻ കഴിയുക. visitdubai.com/en എന്ന വെബ് സൈറ്റ് വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. പാസ്പോർട്ടിന് ആറുമാസത്തെ കാലാവധി വേണമെന്നതടക്കമുളള നിബന്ധനകളുമുണ്ട്. യുഎഇയില്‍ കവറേജുളള ആരോഗ്യ ഇന്‍ഷുറന്‍സ്, നാട്ടിലെ ജോലിയുടമയുമായുളള കരാർ, മാസവരുമാനം തെളിയിക്കുന്ന രേഖയും, അവസാന മാസത്തെ ശമ്പള സ്ലിപ്പും, അവസാന മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റും ഹാജരാക്കണം. കമ്പനിയുടമയാണെങ്കില്‍ സ്വന്തം കമ്പനിയാണെന്ന് തെളിയിക്കുന്ന രേഖ, അവസാന മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്, വരുമാനം തെളിയിക്കുന്ന രേഖകളെല്ലാം സമർപ്പിക്കണം. നിലവിലെ സാഹചര്യത്തില്‍ വിർച്വല്‍ സാധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടുത്തുകയെന്നുളളതാണ് ദുബായുടെ നയം. വിവിധ സംസ്കാരങ്ങള്‍ സംയോജിക്കുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമാണ് ദുബായ് എന്നുളളതുകൊണ്ടുതന്നെ നാട്ടില്‍ ജോലിയുണ്ടെങ്കിലും ഇവിടെ താമസിക്കുകയെന്നുളളതാഗ്രഹിക്കുന്നവർക്ക് ഗുണപ്രദമാകും പദ്ധതിയെന്നാണ് വിലയിരുത്തല്‍. മികച്ച ടെലികോം, കുട്ടികളുടെ പഠനമുള്‍പ്പടെയുളള ഉയർന്ന സൌകര്യങ്ങൾ ദുബായിൽ ലഭ്യമാകുമെന്നുളളതും ആകർഷണമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.