ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിലെ ഹാക്കിങ്ങും ഡേറ്റ മോഷണവും ഐ.ടി. നിയമപ്രകാരം മാത്രമുള്ള കുറ്റമല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഇത്തരം കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമവും (ഐ.പി.സി.) ബാധകമാണെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ അവധിക്കാലബെഞ്ച് വ്യക്തമാക്കി.
ടി.സി.വൈ. ലേണിങ് സൊലൂഷന്‍സ് എന്ന കമ്പനിയില്‍നിന്ന് മുന്‍ ജീവനക്കാര്‍ ഡേറ്റ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഐ.ടി. നിയമത്തിനുപുറമേ ഐ.പി.സി. പ്രകാരം ജാമ്യമില്ലാവകുപ്പുകളും ചുമത്തി പഞ്ചാബ് സൈബര്‍ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ മുന്‍കൂര്‍ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടിക്കെതിരേ പ്രതി ജഗജീത് സിങ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സിങ്ങിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.
സോഫ്റ്റ്വേര്‍ മോഷണം, നിയമവിരുദ്ധമായി സോഴ്സ് കോഡും ഡേറ്റാബേസും പകര്‍ത്തല്‍ എന്നിവയ്ക്ക് ഐ.ടി. നിയമത്തിലെ 43, 66 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം മാത്രമേ നിലനില്‍ക്കൂവെന്ന് പ്രതികള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് അഗര്‍വാള്‍ വാദിച്ചു. ഇതാകട്ടെ ജാമ്യം ലഭിക്കുന്ന കുറ്റമാണ്. എന്നാല്‍, പഞ്ചാബ് പോലീസ് ഐ.പി.സി.യിലെ ക്രിമിനല്‍ വിശ്വാസവഞ്ചന, മോഷണം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു.
പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ ഓണ്‍ലൈന്‍ കോച്ചിങ് നല്‍കുന്ന വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടി.സി.വൈ. ലേണിങ് സൊലൂഷന്‍സ്. ഇതില്‍ ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജരായിരുന്നയാള്‍ അതില്‍നിന്ന് രാജിവെച്ച് എക്‌സോവേയ്സ് വെബ് ടെക്നോളജീസ് എന്ന പുതിയ കമ്പനി തുടങ്ങി. ഇവര്‍ പഴയ കമ്പനിയിലെ സോഫ്റ്റ്വേറും മറ്റു ഡേറ്റകളും പകര്‍ത്തി ഉപയോഗിച്ചുവെന്നതുമായി ബന്ധപ്പെട്ടായിരുന്നു കേസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.