അങ്കമാലി: ഭാര്യയുടെ ആത്മഹത്യയില്‍ നടന്‍ ഉണ്ണി പി.രാജന്‍ ദേവിനെ പോലീസ് അറസ്റ്റു ചെയ്തു. രാവിലെ അങ്കമാലിയിലെ വീട്ടില്‍ നിന്ന് നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണിരാജുമായി ലൊലീസ് നെടുമങ്ങാടിന് പോയി.
ഗാര്‍ഹിക പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ കേസിലാണ് ഉണ്ണി പി.രാജന്‍ദേവിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഉണ്ണിരാജും വീട്ടുകാരും ക്വാറന്റീനില്‍ ആയിരുന്നതിനാലാണ് അറസ്റ്റ് വൈകിയത്.
ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഉണ്ണിയുടെയും വീട്ടുകാരുടെയും പീഡനമാണെന്ന് പ്രിയങ്കയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. മരിക്കുന്നതിനു തലേദിവസം ഉണ്ണിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പ്രിയങ്ക നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അമ്മ ജയയാണ് പ്രിയങ്കയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. ഭര്‍തൃവീട്ടില്‍ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ടുപോകണമെന്നും പറഞ്ഞു പ്രിയങ്ക കരഞ്ഞുകൊണ്ടു തന്നെ വിളിച്ചിരുന്നതായി സഹോദരന്‍ വിഷ്ണു അറിയിച്ചു. ഇതേത്തുടര്‍ന്നു കൂട്ടിക്കൊണ്ടു പോന്നു. പ്രിയങ്കയുടെ മുതുകില്‍ കടിച്ചു മുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷമാണ് പ്രിയങ്ക പൊലീസില്‍ പരാതി നല്‍കിയത്.
2019 നവംബര്‍ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. തുടക്കത്തില്‍ കാക്കനാട് ഫ്‌ളാറ്റിലായിരുന്നു താമസമെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കറുകുറ്റിയിലെ വീട്ടിലേക്കു താമസം മാറ്റി. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞു പണം ആവശ്യപ്പെട്ടു മര്‍ദനവും അസഭ്യ വര്‍ഷവും പതിനായിരുന്നുവെന്ന് എന്ന് പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും വിഷ്ണു മൊഴി നല്‍കി. തെളിവായി ഫോണിലെ വിഡിയോയും നല്‍കി.
വിവാഹ സമയത്ത് 35 പവനു പുറമേ പണവും നല്‍കിയിരുന്നു. ഇതൊന്നും ഇപ്പോള്‍ ഇല്ലെങ്കിലും ഇടയ്ക്കിടെ കഴിയുന്നത്ര പണം കൊടുത്തു സഹായിച്ചിരുന്നതായും വിഷ്ണു പറയുന്നു. വിവാഹത്തിനു മുന്‍പ് പ്രിയങ്ക തൊടുപുഴയില്‍ സ്വകാര്യ സ്‌കൂളില്‍ നീന്തല്‍ അധ്യാപികയായിരുന്നു. അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ മകനാണ് ഉണ്ണി രാജ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.