ഇസ്രയേല്‍ തിരിച്ചടിച്ചത് പ്രതിരോധത്തിന്; യു.എന്നില്‍ പിന്തുണയുമായി ഇന്ത്യ

ഇസ്രയേല്‍ തിരിച്ചടിച്ചത് പ്രതിരോധത്തിന്; യു.എന്നില്‍ പിന്തുണയുമായി ഇന്ത്യ

ന്യൂഡല്‍ഹി: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രയേലിനെ അനുകൂലിച്ച് ഇന്ത്യ. പലസ്തീനു നേര്‍ക്കുള്ള ഇസ്രയേലിന്റെ തിരിച്ചടി പ്രതിരോധത്തിന്റെ ഭാഗമായിരുന്നു. ഹമാസ് ഇസ്രയേലിനു നേര്‍ക്കു നടത്തിയ മിസൈല്‍ ആക്രമണം ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഗാസയില്‍ നിന്നുള്ള ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ തിരിച്ചടിയിലും നിരവധി ജീവനുകള്‍ നഷ്ടമായി. മേഖലയിലെ പ്രശ്‌നത്തെ അപലപിച്ച ഇന്ത്യ കൊല്ലപ്പെട്ട നിരപരാധികള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അറിയിച്ചു.

ഇക്കഴിഞ്ഞ 16ന് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യ പലസ്തീനെ അനുകൂലിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യ ഇസ്രയേലിനെ മതിയായ രീതിയില്‍ അനുകൂലിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരേ ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്തുണ നല്‍കിയ രാജ്യങ്ങളുടെ പതാക ഉള്‍പ്പെടുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു നന്ദി അര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇന്ത്യന്‍ പതാക ഉള്‍പ്പെട്ടിരുന്നില്ല. ഇത് രാജ്യാന്തര തലത്തിലും ചര്‍ച്ചയായതോടെയാണ് ഇന്ത്യ ഇസ്രയേലിന് പിന്തുണ അറിയിച്ചത്.

ഇസ്രയേല്‍ - പലസ്തീന്‍ അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് ചര്‍ച്ച പുനരാരംഭിക്കണമെന്ന് ഇന്ത്യ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവശ്യപ്പെട്ടു. അതിന് അനുകൂലമായ സാഹചര്യം ഒരുക്കേണ്ടത് ഹമാസ് ആണ്. ഇരുകൂട്ടരും സംയമനം പാലിച്ചെങ്കിലേ മേഖലയില്‍ സമാധാനം കൈവരൂ എന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് നിലപാടാണ് ഇന്ത്യ ആദ്യം മുതല്‍ സ്വീകരിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.