ഫാസ്റ്റ് ട്രാക്ക് ബയോമെട്രികിലുടെ ഒൻപത് സെക്കൻഡിനകം എമിഗ്രേഷൻ നടപടി പൂർത്തിയാക്കാം

ഫാസ്റ്റ് ട്രാക്ക്  ബയോമെട്രികിലുടെ ഒൻപത് സെക്കൻഡിനകം എമിഗ്രേഷൻ നടപടി പൂർത്തിയാക്കാം

ദുബായ് :ദുബായ് എയർപോർട്ടിലെ ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് പാസ്‌പോർട്ട് നിയന്ത്രണ സംവിധാനത്തിലുടെ യാത്രകാർക്ക് ഒൻപത് സെക്കൻഡിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ.എയർപോർട്ടിലെ ഡിപ്പാർച്ചൽ,അറൈവൽ ഭാഗത്തുള്ള 122 സ്മാർട്ട്‌ ഗേറ്റുകളിൽ പുതിയ ബയോമെട്രിക് സംവിധാനം ലഭ്യമാക്കിയിട്ടുണ്ടെന്ന്
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

ദുബായിൽ നടക്കുന്ന എയർപോർട്ട് ഷോയിലെ എയർപോർട്ട് സെക്യൂരിറ്റി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണും മുഖവും ക്യാമറയിൽ കാണിച്ചു എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സഹായിക്കുന്ന അത്യാധുനിക യാത്ര-സംവിധാനമാണ് ഫാസ്ട്രാക്ക് ബയോമെട്രിക്.

കോവിഡിന്റെ പശ്ചാത്തലത്തിൽ എവിടെയും സ്പർശനം ഇല്ലാതെ നടപടികൾ പൂർത്തിയാകാൻ സഹായിക്കുന്ന ഇത്തരത്തിലുള്ള സംവിധാനത്തിലൂടെയുള്ള യാത്ര ദുബായിലൂടെയുള്ള സഞ്ചാരികളുടെ ആത്മവിശ്വാസം വർധിക്കാൻ കാരണമായി. ദുബായ് എയർപോർട്ട് ടെർമിനൽ 3- ബിസിനസ് ക്ലാസ്സ്‌ യാത്രക്കാരുടെ ഭാഗത്ത്‌ ഫെബ്രുവരി 22നാണ് ഈ സംവിധാനം ഔദ്യോഗികമായി ആരംഭിച്ചത്

കൊവിഡ് മഹാമാരി ആഗോളതലത്തിൽ വ്യോമയാന ഗതാഗതത്തെ വളരെയധികം ബാധിച്ചു. ലോകമെമ്പാടുമുള്ള വിമാന ഗതാഗതം പൂർണ്ണമായും നിലച്ച സമയത്തും. വിദേശികളെ അവരുടെ സ്വദേശത്തേയ്ക്ക് എത്തിക്കാൻ യുഎഇ വിമാന സർവീസുകൾ നടത്തിയെന്ന് മേജർ ജനറൽ പറഞ്ഞു. പകർച്ചവ്യാധി ആരംഭിച്ചതുമുതൽ, ജി‌ഡി‌ആർ‌എഫ്‌എ ദുബായ് അതിർത്തികൾ സുരക്ഷിതമാക്കാൻ ശ്രദ്ധിച്ചു. വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതിനുള്ള യു‌എഇയുടെ ശ്രമങ്ങളുടെ ഭാഗമായി . ജീവനക്കാരുടെ ആരോഗ്യവും യാത്രക്കാരുടെ സുരക്ഷയും സംരക്ഷിക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും ഇക്കാലയളവിൽ നടത്തിയെന്ന് മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ചടങ്ങിൽ വിശദീകരിച്ചു

എക്സ്പോ 2020യ്ക്ക് വേണ്ടിയുള്ള സന്ദർശകരെ സ്വീകരിക്കുന്ന തിരക്കിലാണ് ഇപ്പോൾ യുഎഇയും പ്രത്യേകിച്ച് ദുബായിയും. എക്‌സ്‌പോക്ക് എത്തുന്ന സന്ദർശകർക്ക് എല്ലാം സുരക്ഷയും ഒരുക്കി അവരെ സ്വീകരിക്കാൻ ദുബായ് പൂർണ്ണമായും സജ്ജമാണെന്ന് ഞങ്ങൾ എല്ലാവർക്കും ഉറപ്പുനൽകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സ്പോയിലെ
അന്താരാഷ്ട്ര പങ്കാളികൾക്കും എക്സിബിറ്റർമാർക്കും വിസയും മറ്റു റെസിഡൻസി സേവനങ്ങൾ നൽകാൻ ജിഡിആർഎഫ്എ ദുബായ് പ്രത്യേകം ശ്രദ്ധിക്കുന്നുവെന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.