ഈ മൂന്ന് 'C'-കള്‍ ഒഴിവാക്കിയാല്‍ കൊവിഡിനെ ചെറുക്കാം

ഈ മൂന്ന് 'C'-കള്‍ ഒഴിവാക്കിയാല്‍ കൊവിഡിനെ ചെറുക്കാം

കൊവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ് ലോകം. അതും മാസങ്ങളായിട്ട്. ചൈനയിലെ വുഹാനില്‍ നിന്നും ആരംഭിച്ച കൊറോണ വൈറസ് വ്യാപനം രാജ്യങ്ങളുടേയും ദേശങ്ങളുടേയും എല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ചു. ഇപ്പോഴും വ്യാപനം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മാസ്‌ക്, വ്യക്തി ശുചിത്വം, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ നാം സ്വീകരിക്കുന്നുണ്ടെങ്കിലും ഇതുവരേയും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസിന്റെ സാന്നിധ്യം. വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുമ്പോഴും പലയിടങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോഴും നിലവിലുള്ളത്.

പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനോടൊപ്പം കൊവിഡിനെ നിയന്ത്രിക്കാന്‍ മൂന്ന് 'C'-കള്‍ ഒഴിവാക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം അനുസരിച്ച് കൊവിഡ് വ്യാപനം തടയാന്‍ ഒഴിവാക്കേണ്ടതായ മൂന്ന് 'C'-കള്‍ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

1- Crowded Places- തിരക്കു കൂടുതലുള്ള ഇടങ്ങള്‍

2- Close Contact Settings- മറ്റൊരാളോട് അടുത്ത് ഇടപെഴുകന്ന വിധം സമ്പര്‍ക്ക സാധ്യതയുള്ള അവസ്ഥ

3- Confined and enclosed spaces- വായു സഞ്ചാരം കുറഞ്ഞതും അടഞ്ഞതുമായ മുറികള്‍

ലോകാരാഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന ഈ മൂന്ന് 'C'-കള്‍ ഒഴുവാക്കിയാല്‍ കൊവിഡ് മഹാമാരിയില്‍ നിന്നും നമുക്ക് ഒരു പരിധി വരെ രക്ഷ നേടാന്‍ സാധിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ തിരക്കേറിയ ഇടങ്ങള്‍ പരമാവധി ഒഴിവാക്കുക. അനാവശ്യമായ യാത്രകളും ഒഴിവാക്കുന്നതാണ് നല്ലത്. മാത്രമല്ല തിരക്ക് കൂടുതലുള്ള ആഘോഷങ്ങള്‍ വരെ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഓണ്‍ലൈന്‍ ആയി സാധനങ്ങള്‍ വാങ്ങാന്‍ ഇക്കാലത്ത് നിരവധി സാധ്യതകളുണ്ട്. അവ എല്ലാം പരമാവധി പ്രയോജനപ്പെടുത്താനും ശ്രദ്ധിക്കുക.

ഇനി ശ്രദ്ധിക്കേണ്ടത് മറ്റൊരാളുമായുള്ള സമ്പര്‍ക്ക സാധ്യത കുറയ്ക്കുക എന്നതാണ്. അതുകൊണ്ടുതന്നെ കൃത്യമായ സാമൂഹിക അകലം പാലിക്കണം. മാസ്‌ക് ധരിക്കുന്നതോടൊപ്പം തന്നെ വ്യക്തി ശുചിത്വവും പാലിക്കണം. അതിനൊപ്പം തന്നെ സാമൂഹിക അകലവും. ആലിംഗനം, ഹസ്തദാനം എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.

വായു സഞ്ചാരം കുറഞ്ഞ അടഞ്ഞ മുറികളില്‍ കൊറോണ വൈറസ് വ്യാപന സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഓഫീസ് മുറികളില്‍ പോലും വായു സഞ്ചാരം ഉറപ്പാക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.