പാകിസ്താനില്‍ ക്രൈസ്തവ പീഡനം തുടര്‍ക്കഥ; മതപരിവര്‍ത്തനത്തിന് വിസമ്മതിച്ച 14 വയസുകാരിയും അതിക്രമത്തിനിരയായി

പാകിസ്താനില്‍ ക്രൈസ്തവ പീഡനം തുടര്‍ക്കഥ; മതപരിവര്‍ത്തനത്തിന് വിസമ്മതിച്ച 14 വയസുകാരിയും അതിക്രമത്തിനിരയായി

ലാഹോര്‍: ഇസ്ലാം മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാല്‍സംഗത്തിനിരയാക്കി. മതത്തിന്റെ പേരില്‍ ക്രൈസ്തവര്‍ നിരന്തരം അതിക്രമങ്ങള്‍ക്കും വിവേചനത്തിനും ഇരയാകുന്ന പാകിസ്താനിലെ ഫൈസലാബാദിലാണു സംഭവം.

14 വയസുള്ള സുനിത മാസിഹാണ് അതിക്രമത്തിനിരയായത്. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങള്‍ ഏറ്റുപറയുവാന്‍ ചൊല്ലാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ ഇസ്ലാംമത വിശ്വാസികളായ പുരുഷന്മാര്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. അക്രമികള്‍ പെണ്‍കുട്ടിയുടെ മുടി മുറിച്ചു കളയുകയും ചെയ്തു.

സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാല്‍, പാകിസ്ഥാനില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങള്‍ ഭരണകൂടങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെ സമീപകാലത്ത് നിരവധി ആക്രമണങ്ങളാണ് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്നത്. മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് ജനസംഖ്യയുടെ 1.27 ശതമാനം മാത്രമാണ് ക്രൈസ്തവര്‍

ജസ്റ്റിസ് ഫോര്‍ സുനിത മാസിഹ് എന്ന ഹാഷ് ടാഗില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നുണ്ട്. സിനിമാ താരങ്ങള്‍ അടക്കം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.