അബൂജ: നൈജീരിയയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ മതേതര ഭരണഘടന വകവയ്ക്കാതെ ഇസ്ലാമിക ശരീഅത്ത് നിയമം നടപ്പാക്കാനായി നീക്കം. ശരീ അത്ത് നടപ്പാക്കണമെന്ന് നിര്‍ദേശിച്ച് മുസ്ലിം കോണ്‍ഗ്രസ് എന്നറിയപ്പെടുന്ന സംഘം 1999 ലെ ഭരണഘടനയുടെ അവലോകനത്തിനായി സെനറ്റ് കമ്മിറ്റിക്കു നിവേദനം സമര്‍പ്പിച്ചു.
നൈജീരിയയിലെ മതേതര ഭരണഘടന അവഗണിച്ച് വടക്കന്‍ മേഖലയിലെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക മതനിയമം നടപ്പാക്കിയിരുന്നു. എന്നാല്‍ ക്രിസ്ത്യാനികളും മുസ്ലിംകളും ഏകദേശം തുല്യ ജനസംഖ്യയുള്ള തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഇസ്ലാമിക നിയമങ്ങള്‍ ഇതുവരെ നടപ്പാക്കാനായിട്ടില്ല. ഭരണഘടനാ ഭേദഗതി സംബന്ധിച്ച് തെക്കന്‍ മേഖല സെനറ്റ് പൊതുജനങ്ങളില്‍നിന്ന് മേയ് 26 മുതല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചുതുടങ്ങി.
തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് മുസ്ലിം ജനസംഖ്യ കൂടുതലുള്ളതിനാല്‍ ഇവിടെ ശരീഅത്ത് കോടതികള്‍ നിലവില്‍ വരണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതായി മുസ്ലിം കോണ്‍ഗ്രസ് പ്രതിനിധി അബ്ദുള്‍ഗാനിഹു ബാമിഡെലെ പ്രസ്താവിച്ചു. ബുധനാഴ്ച ലാഗോസില്‍ നടന്ന ഹിയറിംഗില്‍ മെമ്മോ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിംഗസമത്വം, പ്രാദേശിക സര്‍ക്കാര്‍ സ്വയംഭരണം, കമ്മ്യൂണിറ്റി പോലീസിംഗ്, ജുഡീഷ്യല്‍, ലെജിസ്ലേറ്റീവ് സ്വയംഭരണം എന്നീ വിഷയങ്ങളിലും ഭരണഘടന ഭേദഗതികള്‍ ഈ ഇസ്ലാമിക സംഘടന സെനറ്റിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഇസ്ലാമിക ശരി അത്ത് നിയമം നടപ്പാക്കപ്പെട്ട വടക്കന്‍ മേഖലകളില്‍ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ രൂക്ഷമായ മര്‍ദനങ്ങള്‍ക്കിരയാവുന്നുണ്ട്. ഈ മേഖലയില്‍പെട്ട കടുന, കാറ്റ്‌സിന സംസ്ഥാനങ്ങളില്‍ ഇസ്ലാമിക തീവ്രവാദികള്‍ പള്ളികള്‍ ആക്രമിക്കുകയും സ്‌കൂള്‍ കുട്ടികളെ ബന്ദികളാക്കുകയും ചെയ്യുന്നത് പതിവാണ്.
മതേതര സ്വഭാവം നിലനിര്‍ത്തുന്ന തെക്കന്‍ മേഖലകളില്‍ അസ്ഥിരതയുണ്ടാക്കുന്നതാണ് ഇപ്പോള്‍ മുസ്ലിം കോണ്‍ഗ്രസ് നടത്തുന്ന നീക്കം എന്ന് ക്രൈസ്തവ സംഘടനാനേതാക്കള്‍ അഭിപ്രായപ്പെട്ടു. ശരി അത്ത് നിയമം അമുസ്ലീമുകള്‍ക്കും ബാധകമാക്കും എന്നതിനാലാണ് എതിര്‍പ്പുയരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.