ബിഷപ് ബോസ്‌കോ പുത്തൂരിന് ആഘോഷങ്ങളില്ലാതെ ഇന്ന് 75-ാം പിറന്നാള്‍

ബിഷപ് ബോസ്‌കോ പുത്തൂരിന്  ആഘോഷങ്ങളില്ലാതെ ഇന്ന് 75-ാം പിറന്നാള്‍

മെല്‍ബണ്‍: സീറോ-മലബാര്‍ സഭ മെല്‍ബണ്‍ സെന്റ് തോമസ് രൂപത ബിഷപ് ബോസ്‌കോ പുത്തൂരിന് ആഘോഷങ്ങളില്ലാതെ ഇന്ന് 75-ാം പിറന്നാള്‍. മെല്‍ബണില്‍ ഇന്നലെ മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കി. താമസസ്ഥലത്ത് രാവിലെ കുര്‍ബാന അര്‍പ്പിച്ചശേഷം പ്രാര്‍ഥനയോടെ കഴിച്ചുകൂട്ടുകയാണ് പിതാവ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും അദ്ദേഹത്തിന്് മെത്രാന്മാരും വൈദികരും വിശ്വാസികളും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കു വേണ്ടി 2013 ഡിസംബര്‍ 23 നാണ് മെല്‍ബണ്‍ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. സീറോ മലബാര്‍ സഭയുടെ അന്നത്തെ കൂരിയാ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിനെ രൂപതയുടെ പ്രഥമ മെത്രാനായി പരിശുദ്ധ സിംഹാസനം നിയമിച്ചു. ബിഷപ്പിന്റെ കീഴില്‍ ഓസ്‌ട്രേലിയയിലെ രൂപത ഒരുപാട് വളര്‍ന്നിട്ടുണ്ട്.

അടുത്തിടെ, ന്യൂസിലന്‍ഡിനെയും ഓഷ്യാനിയയിലെ ഏല്ലാ രാജ്യങ്ങളെയും ഉള്‍പ്പെടുത്തി മെല്‍ബണ്‍ സെന്റ് തോമസ് സിറോ- മലബാര്‍ രൂപതയുടെ അധികാരപരിധി ഫ്രാന്‍സിസ് മാര്‍പാപ്പ വിപുലീകരിച്ചിരുന്നു. ഓസ്‌ട്രേലിയ, ന്യൂസിലന്റ്, ഓഷ്യാനിയ രാജ്യങ്ങളിലെ സീറോ-മലബാര്‍ വിശ്വാസികള്‍ ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ അധികാരപരിധിയിലാണ് ഉള്‍പ്പെടുന്നത്

ഇവിടുത്തെ സഭാ വിശ്വാസികളെ ഭക്തിയുടെയും ദൈവവിശ്വാസത്തിന്റെയും തണലിലൂടെ അന്നുമുതല്‍ ഇന്നേവരെ നയിക്കുന്ന വലിയ ഇടയനാണ് ബിഷപ് ബോസ്‌കോ പുത്തൂര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.