തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് തന്നെ അപമാനിച്ച് പുറത്താക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്ന്് ചൂണ്ടിക്കാണിച്ച് ചെന്നിത്തല സോണിയാ ഗാന്ധിക്ക് കത്തയച്ചു. വികാര നിര്‍ഭരമായ കത്താണ് മുന്‍ പ്രതിപക്ഷ നേതാവ് പാര്‍ട്ടി അധ്യക്ഷയ്ക്ക് അയച്ചിരിക്കുന്നത്.
പുതിയ ആളെ നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കില്‍ തന്നെ മുന്‍കൂട്ടി അറിയിക്കുന്നതായിരുന്നു ഉചിതം. അറിയിച്ചിരുന്നെങ്കില്‍ താന്‍ സ്വയം പിന്മാറുമായിരുന്നു. ഫലത്തില്‍ തന്നെ ഒഴിവാക്കി അപമാനിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല സോണിയ ഗാന്ധിക്കയച്ച കത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാരിന്റെ അഴിമതികളെല്ലാം താന്‍ പുറത്തു കൊണ്ടുവന്നിരുന്നു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തി. എന്നാല്‍ സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്കുളളില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ല. സംഘടനാ ദൗര്‍ബല്യമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് പ്രധാന കാരണമെന്നും അദ്ദഹം കത്തില്‍ വ്യക്തമാക്കി.
ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ചെന്നിത്തല പങ്കെടുത്തെങ്കിലും അഭിപ്രായമൊന്നും പറയാതെ മൗനം പാലിക്കുകയായിരുന്നു. തിരുവനന്തപുരത്തുണ്ടായിട്ടും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണും യോഗത്തിനെത്തിയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.