വാക്സിനേഷന്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ജാവഡേക്കര്‍

വാക്സിനേഷന്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ജാവഡേക്കര്‍

ന്യൂഡല്‍ഹി: ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. രാജ്യത്ത് ഇതുവരെ മൂന്നു ശതമാനത്തിനു മാത്രമേ വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളൂവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇന്ത്യയിലെ വാക്സിനേഷന്‍ 2021ല്‍ തന്നെ പൂര്‍ത്തീകരിക്കും. വാക്സിനേഷന്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്ക് ആശങ്കകളുണ്ടെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാക്സിന്‍ വിതരണത്തില്‍ ശ്രദ്ധിക്കട്ടയെന്നും മന്ത്രി പറഞ്ഞു. അവിടങ്ങളിലെ വാക്സനേഷന്‍ പ്രക്രിയ പ്രതിസന്ധിയിലാണ്. മേയ് ഒന്നു മുതല്‍ 18-44 പ്രായ പരിധിയിലുള്ളവര്‍ക്ക് വിതരണം ചെയ്യാനുള്ള വാക്സിന്‍ അവര്‍ സ്വീകരിച്ചിട്ടുപോലുമില്ലെന്ന് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.