ലക്ഷദ്വീപില്‍ തീരദേശ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ച് ഉത്തരവ്

ലക്ഷദ്വീപില്‍ തീരദേശ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ച് ഉത്തരവ്

കവരത്തി: ലക്ഷദ്വീപില്‍ തീരദേശ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ച് ഉത്തരവ്. ലക്ഷദ്വീപ് ഡെവലപ്മെന്റ് കോര്‍പറേഷനാണ് തീരദേശ മേഖലയിലെ സുരക്ഷ വര്‍ധിപ്പിച്ച്‌ ഉത്തരവ് ഇറക്കിയത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് സുരക്ഷ ലെവല്‍ 2 ആക്കി വര്‍ധിപ്പിച്ചിരിക്കുന്നത്.

സംശയാസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ അധികൃതരെ അറിയിക്കണമെന്ന നിര്‍ദ്ദേശം അടക്കമാണ് ഉത്തരവ്. പുതിയ അറിയിപ്പ് ഉണ്ടാകും വരെ ലെവല്‍ 2 സുരക്ഷ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു.

മെയ്‌ 31 ന്‌ ബേപ്പൂരിലേയും കൊച്ചിയിലെയും ലക്ഷദ്വീപ്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ കൊണ്ടായിരിക്കും പ്രതിഷേധം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.