ഡോക്ടറുടെ മുഖത്തെ മാസ്ക് വലിച്ചുമാറ്റുന്ന നവജാത ശിശു; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി ഒരു ചിത്രം

ഡോക്ടറുടെ മുഖത്തെ മാസ്ക് വലിച്ചുമാറ്റുന്ന നവജാത ശിശു; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി ഒരു ചിത്രം

യുഎഇ: കോവിഡ് മഹാമാരിയോടുള്ള പോരാട്ടം മുറുകുമ്പോഴും പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ. ഇങ്ങനെ പ്രതീക്ഷ പകരുന്ന ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. ഡോക്ടറുടെ മുഖത്തെ മാസ്ക് വലിച്ചുമാറ്റുന്ന നവജാത ശിശുവിന്‍റെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നത്.

യുഎഇയിലുള്ള ഗൈനക്കോളജിസ്റ്റായ ഡോ സമീര്‍ ചിയാബ് പങ്കുവച്ചതാണ് ചിത്രം. ചിരിച്ചുകൊണ്ട് മാസ്ക് വലിച്ചുമാറ്റുന്ന പിറന്ന വീണ ശിശു മാസ്ക് എല്ലാം മാറ്റി മഹാമാരി മുക്തമായ സാധാരണ ജീവിതത്തിലേക്കുള്ള പ്രതീക്ഷയാണ് നല്‍കുന്നതെന്ന കുറിപ്പോടെയാണ് ഡോക്ടർ ചിത്രം പങ്കുവച്ചത്. എന്താണേലും ഇൻസ്റ്റാഗ്രാമിൽ ഡോക്ടർ അപ്‌ലോഡ് ചെയ്ത ചിത്രം എല്ലാ സാമൂഹ്യമാധ്യമങ്ങളിലും ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.