മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി (ലൂക്കാ 1:41).
എലിസബത്ത് ഗർഭിണിയായ വിവരം അറിഞ്ഞ്, മറിയം അവരുടെ ഭവനത്തിൽ എത്തിയത്, ഈശോയെ ഉദരത്തിൽ വഹിച്ചു കൊണ്ടാണ്.
ദൈവസാന്നിധ്യമുള്ള വ്യക്തികൾ കടന്നു ചെല്ലുമ്പോൾ, ആ വ്യക്തിയെ പ്രതി ദൈവം ആ ഭവനവും ചുറ്റുപാടും അനുഗ്രഹിക്കപ്പെടുന്നതായി ബൈബിളിൽ നാം കാണുന്നുണ്ട്. യാക്കോബിനെ പ്രതി ലാബാനെ അനുഗ്രഹിക്കുന്നത്( ഉല്പത്തി 30:27), ജോസഫിനെ ഓർത്ത് കർത്താവ് പൊത്തിഫറിന്റെ വീടിനെ അനുഗ്രഹിച്ചത് (ഉൽപത്തി 39:5) ഒക്കെ ഉദാഹരങ്ങളാണ്. ദൈവം തന്റെ പ്രിയപ്പെട്ടവരേ പ്രതി ഈ ഭവനങ്ങളെ ഭൗതീകമായി അനുഗ്രഹിച്ചു.
പുതിയനിയമത്തിൽ ദൈവത്തിന്റെ ഏറ്റവും വലിയ ദാനവും അനുഗ്രഹവുമായി നാം കാണുന്നത് അവിടുന്ന് വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനെയാണ്. ഈശോയെ ഉദരത്തിൽ വഹിച്ച് , മറിയം കടന്നു ചെല്ലുമ്പോൾ എലിസബത്തും അവളുടെ ഉദരത്തിലെ ശിശുവും പരിശുദ്ധാത്മാവിൽ നിറഞ്ഞു എന്ന് വചനത്തിൽ നാം കാണുന്നു (ലൂക്കാ 1:41), (1:15). പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകം ആ ഭവനത്തിൽ ഉണ്ടായി.
പരിശുദ്ധ അമ്മയെപ്പോലെ അവിടുത്തെ വചനം കേൾക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് പരിശുദ്ധാത്മാവിൽ നിറഞ്ഞ ഒരു വിശുദ്ധ ജീവിതം നയിക്കുവാനുള്ള കൃപയ്ക്കായി കാരുണ്യവാനായ ദൈവത്തോട് പ്രാർത്ഥിക്കാം. നമ്മുടെ ജീവിതങ്ങൾ മറ്റുള്ളവർക്ക് അനുഗ്രഹത്തിനു കാരണമായി തീരട്ടെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.