കൊച്ചി: 'GOD' എന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാള വിവര്‍ത്തനം ദൈവം എന്നാണന്ന് സ്‌കൂളില്‍ പഠിക്കുന്ന കൊച്ചു കുട്ടികള്‍ മുതല്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഗൂഗിളിന്റെ മലയാള വിവര്‍ത്തനത്തില്‍ 'GOD ' എന്ന ഇംഗ്ലീഷ് പദത്തിന്റെ തര്‍ജ്ജമയായി ദൈവം എന്ന പദത്തിന് പകരം 'അല്ലാഹു' എന്ന വാക്കാണ് ഇപ്പോള്‍ കടന്നു വരുന്നത്.
ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുന്നു. 'God' എന്ന് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ദൈവം എന്ന് തന്നെയാണ് വിവര്‍ത്തനത്തില്‍ ലഭിക്കുന്നത്. എന്നാല്‍ ക്യാപിറ്റല്‍ അക്ഷരങ്ങളില്‍ 'GOD' എന്ന് എഴുതുമ്പോള്‍ മാത്രമാണ് 'അല്ലാഹു ' എന്ന് ലഭിക്കുന്നത്.
വിവര്‍ത്തനത്തിനായി ഗൂഗിള്‍, ന്യൂറല്‍ മെഷീന്‍ ട്രാന്‍സ്‌ലേഷന്‍ എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. പരമ്പരാഗത ശൈലി അടിസ്ഥാനമാക്കിയുള്ള വിവര്‍ത്തന സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായി വെവ്വേറെ ട്യൂണ്‍ ചെയ്തിരിക്കുന്ന നിരവധി ചെറിയ ഉപ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ന്യൂറല്‍ മെഷീന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി ഒരു വലിയ ന്യൂറല്‍ നെറ്റ്വര്‍ക്ക് നിര്‍മ്മിക്കാനും പരിശീലിപ്പിക്കാനും ശ്രമിക്കുന്നു. അതിനാല്‍ തന്നെ ഈ സംവിധാനം ഒരു വാചകം പൂര്‍ണമായും വായിക്കുകയും ശരിയായ വിവര്‍ത്തനം നല്‍കുകയും ചെയ്യുന്നു.
ഐക്യരാഷ്ട്ര സഭ, യൂറോപ്യന്‍ പാര്‍ലമെന്റ് തുടങ്ങിയ വന്‍കിട സംഘടനകളില്‍ നിന്നുള്ള ഡാറ്റയാണ് വിവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്. ഗൂഗിളിന്റെ ഈ സംവിധാനം വിക്കിപീഡിയ പോലെയുള്ള ഓണ്‍ലൈന്‍ വിവര ശേഖരണ സംവിധാനങ്ങളും തങ്ങളുടെ വിവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു. ഇതുകൂടാതെ ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്കും വിവര്‍ത്തനങ്ങള്‍ ഗൂഗിള്‍ ഡാറ്റാ ബേസിലേക്കു സമര്‍പ്പിക്കാവുന്നതാണ്. മലയാള ഭാഷയില്‍ 32 ലക്ഷത്തിലധികം ആളുകള്‍ ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കുന്നവര്‍ ഉണ്ട് എന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത് .
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും 'GOD'ന്റെ മലയാള വിവര്‍ത്തനത്തില്‍ വന്ന തെറ്റ് തിരുത്തുന്നതിനായി ഗൂഗിളിന് ഫീഡ്ബാക്ക് നല്‍കുകയാണ് സോഷ്യല്‍ മീഡിയ ലോകം.
ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററിന്റെ ഓപ്ഷനില്‍ പോയാല്‍ ആര്‍ക്ക് വേണമെങ്കിലും ഇത് തിരുത്തുന്നതിനായി ഫീഡ്ബാക്ക് കൊടുക്കാവുന്നതാണ്. ഒരുപാട് പേര്‍ ഒന്നടങ്കം ഫീഡ്ബാക്ക് കൊടുത്താല്‍ ഗൂഗിള്‍ തന്റെ തെറ്റ് തിരുത്തും എന്നു നമുക്ക് കരുതാം. എങ്കിലും ഏതിനും ഗൂഗിളില്‍ തിരയുന്ന പുതിയ തലമുറ ഈ ട്രാന്‍സ്‌ലേഷന്‍ കണ്ടു ഞെട്ടിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.