ഇടുക്കിയില്‍ നേരിയ ഭൂചലനം; കോട്ടയത്തും കുലുക്കം അനുഭവപ്പെട്ടു

ഇടുക്കിയില്‍ നേരിയ ഭൂചലനം; കോട്ടയത്തും കുലുക്കം അനുഭവപ്പെട്ടു

തൊടുപുഴ: ഇടുക്കിയില്‍ നേരിയ ഭൂചലനം. ഇടുക്കി, ആലടി എന്നിവിടങ്ങളിലാണ് ശനിയാഴ്ച വൈകിട്ട് 6.45-ന് നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. കെ.എസ്.ഇ.ബിയുടെ സിസ്‌മോഗ്രാമില്‍ 1.2 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം കോട്ടയമാണ്. കോട്ടയം പാമ്പാടിയിലും പരിസരപ്രദേശത്തും ശനിയാഴ്ച വൈകിട്ട് 6.30നു ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഭൂമിക്കടിയില്‍നിന്നു ചെറിയ മുഴക്കം കേട്ടു. തുടര്‍ന്നു 2-3 സെക്കന്‍ഡ് വിറയലും ഉണ്ടായി.

പാമ്പാടി, പങ്ങട, കോത്തല, ളാക്കാട്ടൂര്‍, പൂതക്കുഴി തുടങ്ങിയ പ്രദേശങ്ങളില്‍ കുലുക്കം അനുഭവപ്പെട്ടു. വീടുകളും വീട്ടുപകരണങ്ങളും വിറയ്ക്കുന്നതു കണ്ടെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം, ഭൂചലനം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കലക്ടര്‍ എം. അഞ്ജന പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയുടെ നിരീക്ഷണ ഉപകരണങ്ങളില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. മറ്റ് ഏജന്‍സികള്‍ക്കും ഭൂചലനം സംബന്ധിച്ച് അറിവില്ലെന്നു കലക്ടര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.