കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യത കുറവെന്ന് റിപ്പോര്‍ട്ട്

കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യത കുറവെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവരില്‍ വീണ്ടും കോവിഡ് വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവെന്ന് കണ്ടെത്തല്‍. അമേരിക്കയിലെ യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

വാക്സിന്റെ രണ്ട് ഡോസും എടുത്ത് 14 ദിവസമെങ്കിലും കഴിഞ്ഞവരില്‍ വീണ്ടും വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത 0.01 ശതമാനം മാത്രമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാക്സീന്‍ രണ്ടു ഡോസും സ്വീകരിച്ച ശേഷം കോവിഡ് പോസിറ്റീവ് ആകുന്ന ഭൂരിപക്ഷത്തിലും രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡാണ് കണ്ടു വരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ചാണിത്.

ഏപ്രില്‍ അവസാനത്തോടെ 101 ദശലക്ഷം അമേരിക്കക്കാരാണ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചത്. ഇവരില്‍ വെറും 10,262 പേര്‍ക്കാണ് വീണ്ടും കോവിഡ് ബാധ ഉണ്ടായത്. ഇവരുടെ ശരാശരി പ്രായം 58 ആണ്. ഈ 10,262 പേരില്‍ ഏഴ് ശതമാനത്തിനു മാത്രമേ ആശുപത്രി വാസം വേണ്ടിവന്നുള്ളൂ. ഇവരില്‍ 27 ശതമാനം പേര്‍ക്കും തീവ്രമായ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.